അഭിറാം മനോഹർ|
Last Modified വ്യാഴം, 27 ഓഗസ്റ്റ് 2020 (17:26 IST)
ഐപിഎല്ലിന്റെ പതിമൂന്നാം സീസണിൽ വലിയ പ്രതീക്ഷകളോടെയാണ് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇത്തവണ ഇറങ്ങുന്നത്. ആദ്യ കിരീടം ലക്ഷ്യമിട്ട് നായകൻ വിരാട് കോലിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇത്തവണത്തെ ടീം മുൻ വർഷങ്ങളേക്കാൾ സന്തുലിതമാണ്.
പുതിയ സീസണിൽ കോലിയുടെ ജോലിഭാരം കുറയ്‌ക്കുവാൻ പരിചയ സമ്പന്നരായ മറ്റ് രണ്ട് കളിക്കാർ കൂടി ആർസിബി നിരയിലുണ്ട്. ഓസീസ് വെടിക്കെട്ട് ബാറ്റ്സ്മാനും നിശ്ചിത ഓവർ ക്രിക്കറ്റിലെ നായകനുമായ ആരോൺ ഫിഞ്ചിന്റെ സാന്നിധ്യം ഇത്തവണ ടീമിന് മുതൽക്കൂട്ടാവുമെന്നാണ് കരുതുന്നത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സും മുൻ വർഷങ്ങളിലേത് പോലെ കോലിക്ക് മികച്ച പിന്തുണ നൽകും.
മികച്ച ബാറ്റിംഗ് നിരയ്‌ക്കൊപ്പം ഡെയ്‌ൽ സ്റ്റൈനും ക്രിസ് മോറിസും കൂടെ ബൗളിംഗിലും അണിനിരക്കുമ്പോൾ ഈ ടൂർണമെന്റിൽ തോൽപ്പിക്കാൻ പ്രയാസമുള്ള ടീമുകളിലൊന്ന് ബെംഗളൂരു തന്നെയാവും എന്ന കാര്യത്തിൽ ആരാധകർക്കും തർക്കമില്ല.