അഭിറാം മനോഹർ|
Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2020 (12:55 IST)
പതിമൂന്നാമത്
ഐപിഎൽ ചാമ്പ്യൻഷിപ്പ് യുഎഇയിൽ തുടങ്ങാനിരിക്കെ ചെന്നൈ സൂപ്പർ കിംഗ്‌സിനെയും നായകൻ മഹേന്ദ്ര സിംഗ് ധോണിയെയും പരസ്യമായി വെല്ലുവിളിച്ച് മുൻ ഓസീസ് നായകനും ഇപ്പോഴത്തെ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ പരിശീലകനുമായ റിക്കി പോണ്ടിംഗ്. ഡൽഹിയുമായി കളിക്കുമ്പോൾ ധോണിയുടെ മികവിൽ ചെന്നൈയെ ജയിക്കാൻ അനുവദിക്കില്ലെന്നാണ് പോണ്ടിംഗിന്റെ പ്രഖ്യാപനം.
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും ശക്തരായ എതിരാളികളാണ് ചെന്നൈയെന്നും എന്നാൽ താൻ പരിശീലകനായിരിക്കെ ധോണിയുടെ ബാറ്റിങ് മികവുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിക്കാനാവില്ലെന്നുമാണ് പോണ്ടിംഗ് പറഞ്ഞിരിക്കുന്നത്. എന്തായാലും പോണ്ടിംഗിന്റെ വെല്ലുവിളിയോടെ ചെന്നൈ ഡൽഹി മത്സരത്തിൽ പൊടിപാറുമെന്നാണ് ആരാധക പ്രതീക്ഷ.