അക്കാര്യത്തിൽ ധോണിയെപ്പോലെയാണ് ഞാനും: തുറന്നുപറഞ്ഞ് സഞ്ജു

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 25 ഓഗസ്റ്റ് 2020 (14:21 IST)
ധോണിയെപ്പോലെ ഒട്ടും ക്രിക്കറ്റ് പശ്ചാത്തലമില്ലാത്ത സ്ഥലത്തുനിന്നാണ് താനും ക്രിക്കറ്റിൽ എത്തിയത് എന്നും അത് ഏറെ പ്രചോദനം നൽകുന്ന കാര്യമാണെന്നും മലയാളികളുടെ പ്രിയ താരം സഞ്ജു സാംസൺ. ക്രിക്കറ്റിൽ കന്നി സെഞ്ചുറി നേടിയ കാലം മുതൽ ധോണി എല്ലാ യുവതാരങ്ങൾക്കും പ്രചോദനമാണെന്നും സഞ്ജു പറയുന്നു

പാകിസ്ഥാനെതിരെ തന്റെ കന്നി സെഞ്ചുറി കുറിച്ച അന്നുമുതല്‍ ധോണി ഭായി എല്ലാ യുവതാരങ്ങള്‍ക്കും പ്രചോദനമാണ്. റാഞ്ചിയില്‍നിന്ന് വന്ന് ഇത്ര മികച്ച ഒരു കരിയര്‍ കെട്ടിപ്പടുത്ത താരം എന്ന നിലയില്‍ കേരളത്തില്‍നിന്നുള്ള എനിക്ക് അദ്ദേഹം വലിയ ആത്മവിശ്വാസം നല്‍കുന്നു. കാരണം വലിയ ക്രിക്കറ്റ് പാരമ്പര്യം അവകാശപ്പെടാൻ ഇല്ലാത്ത സ്ഥലങ്ങളാണ് ഇവ രണ്ടും.

കഴിഞ്ഞ സീസൺ എന്നെ സംബന്ധിച്ച് വളരെ മികച്ചതായിരുന്നു കുറഞ്ഞത് 10 വര്‍ഷമെങ്കിലും ഏറ്റവും മികച്ച രീതിയിൽ കളിക്കാന്‍ എനിക്ക് സമയമുണ്ട് അത് മുതലാക്കാനാണ് ശ്രമിയ്ക്കുന്നത്. എന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സഞ്ജു സംസൺ പറഞ്ഞു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ് സഞ്ജു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :