അനുബന്ധ വാര്‍ത്തകള്‍
- ചെന്നൈക്ക് വീണ്ടും തിരിച്ചടി, റെയ്നയ്ക്ക് പിന്നാലെ ഹർഭജനും ഐപിഎല്ലിനില്ല!
- ചെന്നൈ സൂപ്പർ കിംഗ്‌സ് വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും റെയ്ന പുറത്ത്, ഇനിയെല്ലാം ധോണിയുടെ കയ്യിൽ!
- കുടുംബത്തിനുവേണ്ടി മടങ്ങേണ്ടിവന്നു, ചിലപ്പോൾ ഈ സീസണിൽ തന്നെ സിഎസ്‌കെയിൽ തിരികെയെത്തും: റെയ്ന
- ചെന്നൈ എന്നും റെയ്നയ്ക്കൊപ്പം: ഖേദിയ്ക്കേണ്ടിവരും എന്ന നിലപാട് തിരുത്തി എം ശ്രീനിവാസൻ
- ചിലപ്പോള്‍ വിജയം നിങ്ങളുടെ തലയ്ക്കുപിടിയ്ക്കും, ആരെയും ഒന്നും ചെയ്യാന്‍ നിര്ബന്ധിക്കില്ല; റെയ്നയ്ക്കെതിരെ എൻ ശ്രീനിവാസൻ
തന്റെ പകരം ആര് മൂന്നാമതിറങ്ങണം: റെയ്‌ന പറയുന്നു
സുരേഷ് റെയ്‌ന അവിചാരിതമായി ഐപിഎൽ പതിമൂന്നാം സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ആരെ മൂന്നാമനായി ഇറക്കും എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. ഇപ്പോളിതാ തനിക്ക് പകരം ആരാണ് മൂന്നാമനായി ഇറങ്ങേണ്ടത് എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ടീമിന്റെ ഉപനായകൻ കൂടിയായിരുന്ന സുരേഷ് റെയ്‌ന.
ടീമിന്റെ മൂന്നാം നമ്പറിൽ ടീം ക്യാപ്‌റ്റനും ഉറ്റസുഹൃത്തുമായ ധോണി തന്നെ ഇറങ്ങട്ടെയെന്നാണ് റെയ്‌നയുടെ അഭിപ്രായം. നേരത്തെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്‌ത പരിചയവും ധോണിക്കുണ്ട്. ഇന്ത്യൻ ടീമിൽ മൂന്നാമനായിറങ്ങി പാകിസ്ഥാനെതിരെ നേടിയ 148 റൺസ് ധോണിയുടെ ഇപ്പോഴും ഓർക്കപ്പെടുന്ന ഇന്നിങ്‌സാണ്.
നേരത്തെ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മൂന്നാം സ്ഥാനത്ത് ധോണി ഇറങ്ങണമെന്ന് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീറും അഭിപ്രായപ്പെട്ടിരുന്നു. റെയ്‌നയുടെ അസാന്നിധ്യത്തിൽ പരിചയസമ്പത്തുള്ള ഒരാൾ വരുന്നതാണ് നല്ലതെന്നും ഗംഭീർ അഭിപ്രായപ്പെട്ടിരുന്നു.