കളിക്കുന്നെങ്കിൽ ആർസിബിയിൽ മാത്രം, കിരീടം നേടിയില്ലെങ്കിലും ടീം വിടില്ലെന്ന് കോലി

അഭിറാം മനോഹർ| Last Modified ശനി, 5 സെപ്‌റ്റംബര്‍ 2020 (11:49 IST)
2008ലെ ആദ്യ സീസൺ മുതൽ തന്നെ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു
ടീമിലുള്ള താരമാണ് വിരാട് കോലി. 18ആം വയസിൽ ടീമിനൊപ്പം ചേർന്ന കോലി ഇന്ന് 31ആം വയസിലും അവിടെയുണ്ട്. ഇപ്പോളിതാ കളിക്കുന്ന കാലത്തോളം ആർസി‌ബിയിൽ തന്നെ നിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.

ആർസി‌ബിയോടൊപ്പമുള്ള 12 വർഷത്തെ യാത്ര സ്വപ്‌നതുല്യമായിരുന്നുവെന്ന് കോലി പറയുന്നു. ഇതുവരെയും ഐപിഎൽ കിരീടം എന്ന നേട്ടം സ്വന്തമാക്കാനായില്ലെങ്കിലും ടീം വിടില്ല. തങ്ങളുടെയെല്ലാം സ്വപ്‌നം ഒരു ഐപിഎൽ കിരീടം സ്വന്തമാക്കുക എന്നത് തന്നെയാണ് കോലി പറഞ്ഞു. ആർസിബിയിൽ നിന്നും പോകുന്നതിനെ പറ്റി ചിന്തിക്കാൻ പറ്റില്ലെന്നും താരം പറഞ്ഞു. .ഒരു സീസണില്‍ ആര്‍സിബി നല്ല പ്രകടനം നടത്തിയാലും ഇല്ലെങ്കിലും വൈകാരികത അനുഭവപ്പെടും. കാരണം അത്രയും വിശ്വാസ്യതയാണ് ആര്‍സിബിക്കൊപ്പമുള്ളത്. അതിനാൽ തന്നെ ടീം എങ്ങനെ പെർഫോം ചെയ്‌താലും ആർസിബിയിൽ നിന്ന് വിട്ട് പോകില്ല-കോലി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :