അനുബന്ധ വാര്ത്തകള്
- ഒരോവറിൽ 25 റൺസ്, ഒന്നും രണ്ടും തവണയല്ല 7 വട്ടം: യൂണിവേഴ്‌സൽ ബോസ് ഡാ
- തോൽവിയുടെ കാരണം അതാണ്, പക്ഷേ തോറ്റത് നന്നായി എന്ന് ശ്രേയസ് അയ്യർ !
- വേണ്ടത് 14 പോയന്റ്, പിന്നെ ഭാഗ്യവും തുണയ്ക്കണം; ചെന്നൈയ്ക്ക് ഇപ്പോഴും സാധ്യത, പ്രതീക്ഷയോടെ ആരാധകർ
- ആ ടീമിൽ ധോണിയുണ്ട്, ചെന്നൈ പ്ലേ ഓഫിലെത്താൻ ഇനിയും സാധ്യതയുണ്ട്: ഇർഫാൻ പത്താൻ
- സഞ്ജുവിന്റെ മിന്നൽ റണ്ണൗട്ടിന് മറുപടിയായി ധോണിയുടെ വണ്ടർ ക്യാച്ച്, സഞ്ജു വന്നതും പോയതും മിന്നൽ വേഗത്തിൽ
മാച്ച് വിന്നർമാരെ നമ്മൾ പിന്തുണക്കണം: മാക്‌സ്‌വെല്ലിന്റെ ഫോമിൽ മൗനം വെടിഞ്ഞ് കെഎൽ രാഹുൽ
ഐപിഎല്ലിൽ തന്റെ മോശം ഫോമിന്റെ പേരിൽ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഗ്ലെൻ മാക്‌സ്‌വെല്ലിന് പിന്തുണയുമായി ടീം നായകൻ കെഎൽ രാഹുൽ. മാക്‌സ്‌വെൽ നെറ്റ്‌സിൽ നന്നായി തന്നെയാണ് ബാറ്റ് ചെയ്യുന്നത്. അദ്ദേഹം ഒരു ടീം മാനാണ്. ക്രീസിൽ മാക്‌സ്‌വെൽ കൂടുതൽ സമയം ചിലവഴിക്കുന്നത് കാണുന്നത് സന്തോഷകരമാണ്. കഴിഞ്ഞ മത്സരത്തിലേത് പോലെ ഇനിയും അദ്ദേഹത്തിന് റൺസ് കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ- രാഹുൽ പറഞ്ഞു.
പഞ്ചാബിനായി സീസണിലെ 10 മത്സരങ്ങളിൽ നിന്നായി വെറും 90 റൺസ് നേടാനെ മാക്‌സ്‌വെല്ലിനായിട്ടുള്ളൂ. ഇന്നലെ ഡൽഹിക്കെതിരെയുള്ള 32 റൺസാണ് ഉയർന്ന സ്കോർ. അതേസമയം പഞ്ചാബിന്റെ വിജയത്തിൽ സന്തോഷമുണ്ടെന്നും രാഹുൽ പറഞ്ഞു. ടോപ് 4ലെ ഒരു ബാറ്റ്സ്മാൻ ടീം ലക്ഷ്യം കാണുന്നത് വരെ ക്രീസിൽ തുടരേണ്ടതുണ്ട്. താൻ നന്നായി തന്നെയാണ് കളിച്ചതെന്നും ഈ ആത്മവിശ്വാസം ഉന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ വ്യക്തമാക്കി.