അഭിറാം മനോഹർ|
Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (12:23 IST)
ഐപിഎല്ലിൽ മിന്നൽ റണ്ണൗട്ടിലൂടെ പുറത്താക്കിയതിന് സഞ്ജു സാംസണ് ചെന്നൈ നായകന്‍ എം എസ് ധോണിയുടെ ക്ലാസ് മറുപടി. ദീപക് ചാഹറിന്റെ പന്തിൽ സഞ്ജുവിനെ പറന്നുപിടിച്ചാണ് ധോണി തന്റെ മറുപടി നൽകിയത്.
അതേസമയം ഐപിഎല്ലിൽ തന്റെ മോശം ഫോം തുടരുകയാണ് രാജസ്ഥാന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ. നാലാം ഓവറില്‍ റോബിന്‍ ഉത്തപ്പ പുറത്തായശേഷം ക്രീസിലെത്തിയ സഞ്ജുവിനെ ആദ്യ പന്തില്‍ തന്നെ ചാഹര്‍ വിറപ്പിച്ചു. ചാഹറിന്റെ രണ്ടാം പന്തിലും സഞ്ജുവിന് മറുപടിയുണ്ടായിരുന്നില്ല. സ്വിംഗ് ചെയ്ത് ലെഗ് സ്റ്റംപിലേക്ക് പോകുകയായിരുന്ന ചാഹറിന്‍റെ മൂന്നാം പന്തില്‍ ബാറ്റ് വെച്ച സഞ്ജുവിന് പിഴച്ചു. ബാറ്റിലുരുമ്മി വിക്കറ്റിന് പിന്നിലേക്ക് പോയ പന്ത് ഇടത്തോട്ട് ഡൈവ് ചെയ്ത് മിന്നല്‍ ക്യാച്ചിലൂടെയാണ് ധോണി കൈപ്പിടിയിലൊതുക്കിയത്.
അതേസമയം മത്സരത്തിൽ മിന്നൽ വേഗത്തിലാണ് സഞ്ജുവിന്റെ മടക്കം. വെറും മൂന്ന് പന്തുകൾ നേരിട്ട് സഞ്ജു മടങ്ങുമ്പോൾ സ്ഥിരതയാണ് സഞ്ജു നേരിടുന്ന പ്രധാന പ്രശ്‌നമെന്ന വിമർശനങ്ങൾക്ക് അത് ബലം നൽകുകയാണ്.