അനുബന്ധ വാര്‍ത്തകള്‍
- സഞ്ജുവിന്റെ മിന്നൽ റണ്ണൗട്ടിന് മറുപടിയായി ധോണിയുടെ വണ്ടർ ക്യാച്ച്, സഞ്ജു വന്നതും പോയതും മിന്നൽ വേഗത്തിൽ
- ഈ പറഞ്ഞ സ്പാർക്ക് കേദാർ ജാദവിനുണ്ടോ? ധോനിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ സൂപ്പർ താരം
- എപ്പോഴും വെട്ടാനും തിരുത്താനുമാകില്ലല്ലോ, യുവതാരങ്ങൾക്കുളിൽ ആ സ്പാർക്കില്ല: പരാജയത്തിൽ ധോണിയുടെ വിശദീകരണം ഇങ്ങനെ
- ദൈവമേ ഞാൻ ഇപ്പോഴും വിറയ്ക്കുന്നു, സൂപ്പർ ഓവർ വിജയത്തിന് പിന്നാലെ പ്രീതി സിന്റ
- ഇക്കുറി ഐപിഎൽ ഫൈനൽ പഞ്ചാബും മുംബൈ ഇന്ത്യൻസും തമ്മിൽ, വ്യത്യസ്തമായ പ്രവചനവുമായി യുവ്രാജ്
ആ ടീമിൽ ധോണിയുണ്ട്, ചെന്നൈ പ്ലേ ഓഫിലെത്താൻ ഇനിയും സാധ്യതയുണ്ട്: ഇർഫാൻ പത്താൻ
ഐപിഎൽ പതിമൂന്നാം സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറേ അവസാനിച്ച മട്ടാണ്. ഇനി ചെന്നൈ പ്ലേ ഓഫിലേക്ക് മുന്നേറാനുള്ള സാധ്യത മറ്റു ടീമുകളെ കൂടി ആശ്രയിച്ചാവുമിരിക്കുക. എന്നാല്‍ ചെന്നൈയെ അങ്ങനെ തള്ളിക്കളയാനാവില്ലെന്നും അവര്‍ പ്ലേ ഓഫിലെത്തുമെന്നും പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഇർഫാൻ പത്താൻ.
ചെന്നൈക്ക് ഇനിയും പ്ലേ ഓഫിലെത്താൻ സാധിക്കും. ആ ടീമിൽ ധോണിയുണ്ട് എന്നത് മാത്രമാണ് ടീമിന്റെ സാധ്യതകളെ ശക്തമാക്കുന്നത്. 2010 സീസണിലെ കാര്യം നോക്കാം. അന്ന് ആദ്യത്തെ ഏഴ് കളിയില്‍ അഞ്ചും സിഎസ്‌കെ തോറ്റിരുന്നു. എന്നാൽ ആ സീസണിൽ അവർ കിരീടം നേടി. കാരണം ധോണി മാജിക്കായിരുന്നു.ധോണി ടീമിനെ നയിക്കുന്ന കാലത്തോളം ചെന്നൈയ്ക്ക് സാധ്യതയില്ലെന്ന് പറയുന്നത് മണ്ടത്തരമാണെന്നും ഹര്‍ഭജന്‍ സിംഗ്, സുരേഷ് റെയ്ന എന്നിവര്‍ ടീമിലില്ലെങ്കിൽ കൂടിയും ധോണിയുള്ളത് കൊണ്ട് അവർക്ക് വിജയം നേടാൻ സാധിക്കുമെന്നും ഇർഫാൻ പറഞ്ഞു.