അനുബന്ധ വാര്‍ത്തകള്‍
- രോഹിത്തിന് പോലും ടെസ്റ്റ് ടീമിൽ സ്ഥാനമുറപ്പിക്കാൻ പറ്റുന്നില്ല, ഇന്ത്യൻ ക്രിക്കറ്റിനെ പ്രശംസിച്ച് ജോണ്ടി റോഡ്സ്
- ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ഈയാഴ്ച പ്രഖ്യാപിക്കും: അക്സർ പട്ടേലിന് സാധ്യത
- മാച്ച് വിന്നർമാരെ നമ്മൾ പിന്തുണക്കണം: മാക്സ്വെല്ലിന്റെ ഫോമിൽ മൗനം വെടിഞ്ഞ് കെഎൽ രാഹുൽ
- പഞ്ചാബിന്റെ ഐതിഹാസിക വിജയം ഒപ്പം റെക്കോർഡും, താരമായി കെഎൽ രാഹുൽ
- എണ്ണംപറഞ്ഞ ആറ് യോർക്കറുകൾ, കണക്കുകൂട്ടൽ പിഴച്ചില്ല; ഷമിയെ അഭിനന്ദിച്ച് കെ എൽ രാഹുൽ
അയാൾക്ക് പണിയില്ലാത്തത് കൊണ്ടാണ് ഇങ്ങനെ ഓരോന്ന് പറയുന്നത്, മഞ്ജരേക്കറിനെതിരെ മുൻ ഇന്ത്യൻ താരം
കെഎൽ രാഹുലിന് ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥാനം നൽകിയതിനെതിരെ രൂക്ഷവിമർശനമാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായിരുന്ന സഞ്ജയ് മഞ്ജരേക്കർ ഉയർത്തിയത്. ഐപിഎല്ലിലെ പ്രകടനം മാത്രം കണക്കിൽഎടുത്ത് കൊണ്ട് രാഹുലിനെ ടെസ്റ്റ് ടീമിലെടുത്തത് ശരിയായില്ലെന്നായിരുന്നു മഞ്ജരേക്കറിന്റെ പരാമാർശം. ഇപ്പോളിതാ ഈ വിഷയത്തിൽ മഞ്ജരേക്കറിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരാമായിരുന്ന കെ ശ്രീകാന്ത്.
അയാൾക്ക് മറ്റ് പണികൾ ഒന്നും ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെയെല്ലാം പറയുന്നതെന്ന് ശ്രീകാന്ത് തുറന്നടിച്ചു. വെറുതെ വിവാദം ഉണ്ടാക്കാൻ മാത്രമാണ് അദ്ദേഹത്തിന്റെ ശ്രമം, രാഹുലിനെ കുറിച്ചുള്ള പരാമർശങ്ങളോട് തനിക്ക് ഒരിക്കലും യോജിക്കാനാകില്ലെന്നും തന്റെ യൂ ട്യൂ ചാനലിലൂടെ ശ്രീകാന്ത് പറഞ്ഞു. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്‌റ്റൻ ചുമതലയോടെയാണ് ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ രാഹുലിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.