വെബ്ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (11:53 IST)
കിങ്സ് ഇലവൻ പഞ്ചാബ് മുംബൈ ഇന്ത്യൻസ് മത്സരത്തിൽ ഇത്ര ത്രില്ലടിപ്പിയ്ക്കും എന്ന്
ഐപിഎൽ ആരാധർ പ്രതീക്ഷിച്ചുകാണിച്ചില്ല രണ്ട് സൂപ്പർ ഓവറുകൾ കണ്ട മത്സരത്തിൽ വിജയം പഞ്ചാബ് പിടിച്ചെടുക്കുകയായീരുന്നു. വലിയ കുതിച്ചുചാട്ടമാണ് ഇതോടെ പഞ്ചാബിനുണ്ടായത്. സൂപ്പർ ഓവറിൽ മുംബൈയെ പിടിച്ചുകെട്ടിയത് മുഹമ്മദ് ഷമിയുടെ കണക്കുപിഴയ്ക്കാത്ത പന്തുകളയിരുന്നു. വിജയത്തിൽ നിർണായക പങ്കുവഹിച്ച ഷമിയെ അഭിനന്ദിച്ച് രംഗത്തെത്തിയീയ്ക്കുകയാണ് നായകൻ കെ എൽ രാഹുൽ.
ഷമി എറിഞ്ഞ ആദ്യ സൂപ്പര്‍ ഓവറില്‍ മുംബൈക്ക് അഞ്ച് റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. ഓവറിൽ ആറു ബോളും ഷമി യോർക്കർ പായിച്ചു. ഇത് മുംബൈയ്ക്ക് തിരിച്ചടിയായി. കൃത്യമായ കണക്കുകൂട്ടലോടെയാണ് ഷമി സൂപ്പർ ഓവറിൽ പന്തെറിയാനെത്തിയത് എന്ന് നായകൻ കെ എൽ രാഹുൽ പറയുന്നു. 'സൂപ്പര്‍ ഓവറുകള്‍ക്കായി മുന്‍കൂട്ടി തയ്യാറെടുക്കാനാകില്ല. ഒരു ടീമും അങ്ങനെ ചെയ്യാറിമില്ല. അതുകൊണ്ടുതന്നെ ബൗളര്‍മാരിൽ വിശ്വാസമർപ്പിയ്ക്കുകയാണ് വേണ്ടത്.
ബൗളര്‍മാരെ അവരുടെ സ്വാഭാവിക ശൈലിയില്‍ പന്തെറിയാൻ അനുവദിക്കണം. കൃത്യതയോടെയാണ് ആറ് യോര്‍ക്കറുകള്‍ ഷമി തൊടുത്തത്. അസാമാന്യമായി പന്തെറിഞ്ഞു ഓരോ കളിയിൽ കൂടുല്‍ മുന്നേറുകയാണ്. മുതിര്‍ന്ന താരങ്ങള്‍ ടീമിനെ ജയത്തിലെത്തിക്കുക എന്നത് ഏറെ പ്രധാനമാണ്. ടീമിന്റെ ജയത്തില്‍ സന്തോഷമുണ്ട്. പക്ഷേ സൂപ്പര്‍ ഓവര്‍ ജയം പതിവാക്കാൻ ആഗ്രഹിയ്ക്കുന്നില്ല എന്നും കെഎല്‍ രാഹുൽ പറഞ്ഞു.