കോലി പരിശീലനം നടത്തിയത് അനുഷ്‌കയുടെ പന്തുകളിൽ മാത്രം, ഗവാസ്‌കറുടെ പരാമർശം വിവാദത്തിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (15:18 IST)
പതിമൂന്നാം സീസണിൽ ഇന്നലെ പഞ്ചാബിനെതിരായ മത്സരം കോലി മറക്കാൻ ആഗ്രഹിക്കുന്ന ഒരു അദ്ധ്യായമാകും. ബാറ്റ് കൊണ്ടും തിളങ്ങാൻ സാധിക്കാതിരുന്ന മത്സരത്തിൽ പഞ്ചാബ് നായകൻ കെഎൽ രാഹുലിന്റെ രണ്ട് വിലപ്പെട്ട ക്യാച്ചുകളും നഷ്‌ടപ്പെടുത്തിയിരുന്നു. ഇതോടെ കോലിക്കെതിരെ വിമർശനങ്ങളും ശക്തമായി. ഇപ്പോളിതാ കോലിയെ വിമർശിച്ചുകൊണ്ട് ഇന്ത്യൻ ഇതിഹാസ താരം ഗവാസ്‌കർ നടത്തിയ പരാമർശം വിവാദമായിരിക്കുകയാണ്.

ലോക്ക്‌ഡൗണിൽ അനുഷ്‌കയുടെ പന്തുകളിൽ മാത്രമാണ് കോലി പരിശീലനം നടത്തിയത് എന്നാണ് കമന്ററി ബോക്‌സിൽ ഗവാസ്‌കർ പറഞ്ഞത്. ഇതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. സ്കോർ 83ലും 89ലും നിൽക്കെയാണ് രാഹുലിന് രണ്ട് തവണ കോലി ജീവൻ നൽകിയത്. ബാറ്റിങ്ങിനിറങ്ങിയപ്പോൾ ഒരു റൺസ് മാത്രം കണ്ടെത്താനെ താരത്തിനായുള്ളു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :