ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താമെന്ന് ഉറപ്പുണ്ട്, ഇപ്പോൾ അതിനെപറ്റി ചിന്തിക്കുന്നില്ല: സഞ്ജു സാംസൺ

അഭിറാം മനോഹർ| Last Updated: വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (14:26 IST)
ധോണിയെ പോലൊരു തങ്ങൾക്കും വേണമെന്ന് ഏത് ടീമും ആഗ്രഹിക്കുമെന്ന് രാജസ്ഥാൻ റോയൽസ് താരം സഞ്ജു സാംസൺ. ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിന് ശേഷം ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജുവിന്റെ പരാമർശം.

വിക്കറ്റ് കീപ്പർ എന്ന നിലയിലും ഫിനിഷർ എന്ന നിലയിലും ബെഞ്ച് മാർക്ക് ഏറെ ഉയർത്തിവെച്ചാണ് ധോണി ഇന്ത്യൻ ക്രിക്കറ്റിന്റെ പടിയിറങ്ങുന്നത്. ഇന്ത്യൻ വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി ഡൊമസ്റ്റിക് ക്രിക്കറ്റിലും ആരോഗ്യകരമായ മത്സരം നടക്കുന്നുണ്ട്. ആര് ധോണിക്ക് പകരം ടീമിൽ എത്തിയാലും അവരുടെ ഉത്തരവാദിത്വം വളരെ വലുതാണ്.

ഐപിഎല്ലിൽ മികച്ച കളി പുറത്തെടുക്കാനായാൽ ഇന്ത്യൻ ടീമിലെത്താമെന്ന പ്രതീക്ഷയുണ്ട്. ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്നത് വലിയ അനുഭവമാണ്. തിരികെ അവിടേക്ക് എത്താനാവുമെന്നും ഉറപ്പുണ്ട്. എന്നാൽ ഇപ്പോൾ അത്തരം കാര്യങ്ങളെ പറ്റി ചിന്തിക്കുന്നില്ലെന്നും സഞ്ജു പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :