രാഹുൽ വെടിക്കെട്ടിന് മുന്നിൽ വീണത് വാർണറും സച്ചിനും!

അഭിറാം മനോഹർ| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (11:58 IST)
ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നായിരുന്നു കിങ്‌സ് ഇലവൻ പഞ്ചാബ് നായകൻ ബാംഗ്ലൂരിനെതിരെ ഇന്നലെ കാഴ്‌ച്ചവച്ച പ്രകടനം. ബാംഗ്ലൂരിനെതിരെ ഇന്നലെ നേടിയ അതിവേഗ സെഞ്ചുറി ഒരേ സമയം മാസും ക്ലാസും ആയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നായകൻ കെഎൽ രാഹുലിന്റെ 132 റൺസിന്റെ ബലത്തിൽ 206 റൺസാണ് നേടിയത്.69 പന്തില്‍ 14 ഫോറും ഏഴ് സിക്‌സും നിറഞ്ഞതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്.

അതേസമയം ഇത്രയും റൺസ് രാഹുൽ സ്വന്തമാക്കിയപ്പോൾ നിരവധി റെക്കോഡുകളാണ് താരത്തിന്റെ മുന്നിൽ വീണുപോയത്. ഇതിൽ ഓസീസ് താരം ഡേവിഡ് വാർണറുടെയും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ടെൻഡുൽക്കറുടെയും റെക്കോഡുകൾ ഉൾപ്പെടുന്നു. ഐപിഎല്ലില്‍ ഒരു ടീം ക്യാപ്റ്റന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് രാഹുല്‍ ഇന്നലെ അടിച്ചെടുത്തത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെയാണ് രാഹുല്‍ മറികടന്നത്. 2017ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 126 റൺസാണ് നേടിയിരുന്നത്.

അതേസമയം ഐപിഎല്ലിൽ ഒരിന്ത്യൻ താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്കോറെന്ന നേട്ടവും രാഹുൽ സ്വന്തമാക്കി.2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 128 റണ്‍സ് നേടിയ ഋഷഭ് പന്തിന്റെ പേരിലായിരുന്നു ഈ റെക്കോഡ്. അതേസമയം ടൂർണമെന്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് നേടുന്ന താരമെന്ന റെക്കോഡും രാഹുൽ സ്വന്തമാക്കി.60 ഇന്നിങ്‌സുകളില്‍ നിന്നാണ് രാഹുല്‍ 2000 പൂര്‍ത്തിയാക്കിയത്. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് രാഹുൽ മറികടന്നത്. മുംബൈ ഇന്ത്യൻസിനായി 63 ഇന്നിങ്സുകളിൽ നിന്നായി സച്ചിൻ 2000 റൺസ് നേടിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Riyan Parag: ഫീൽഡ് പ്ലെയ്സ്മെൻ്റടക്കം എല്ലാം മോശം, ...

Riyan Parag: ഫീൽഡ് പ്ലെയ്സ്മെൻ്റടക്കം എല്ലാം മോശം, ബാറ്ററായും പരാജയം,  റിയാൻ പരാഗിനെതിരെ ആരാധകർ
ബാറ്റിംഗില്‍ 287 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ ഇറങ്ങിയ രാജസ്ഥാന്‍ ഒരു വിക്കറ്റ് ...

Ishan Kishan: അരങ്ങേറ്റം സെഞ്ചുറിയുമായി ഗംഭീരമാക്കി ഇഷാൻ, ...

Ishan Kishan: അരങ്ങേറ്റം സെഞ്ചുറിയുമായി ഗംഭീരമാക്കി ഇഷാൻ, രാജസ്ഥാനെതിരെ ഹൈദരാബാദിന് കൂറ്റൻ സ്കോർ
പത്താം ഓവറില്‍ ടീം സ്‌കോര്‍ 202 റണ്‍സില്‍ നില്‍ക്കെയാണ് 67 റണ്‍സെടുത്ത ട്രാവിസ് ഹെഡിനെ ...

Mumbai Indians Probable Eleven: ഹാർദ്ദിക്കില്ലാതെ മുംബൈ, ...

Mumbai Indians Probable Eleven: ഹാർദ്ദിക്കില്ലാതെ മുംബൈ, എതിരാളികൾ ചിരവൈരികളായ ചെന്നൈ, സാധ്യതാ ഇലവൻ ഇങ്ങനെ
ദീപക് ചാഹര്‍, ട്രെന്‍ഡ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര എന്നിവരടങ്ങുന്ന ബൗളിംഗ് നിര ...

CSK Probable Eleven: അശ്വിനും സാം കരനും ഹോം കമിംഗ്, ...

CSK Probable Eleven: അശ്വിനും സാം കരനും ഹോം കമിംഗ്, മുംബൈക്കെതിരായ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ സാധ്യതാ ഇലവൻ
ബാറ്റിംഗില്‍ റുതുരാജ് ഗെയ്ക്ക്വാദ്, ഡെവോണ്‍ കോണ്‍വെ, രാഹുല്‍ ത്രിപാഠി,ശിവം ദുബെ ...

Jofra Archer:ഇതിലും ഭേദം ഗ്യാലറിയിലേക്ക് നേരെ അങ്ങ് ...

Jofra Archer:ഇതിലും ഭേദം ഗ്യാലറിയിലേക്ക് നേരെ അങ്ങ് എറിയുന്നതാ, 12.5 കോടി മുടക്കി ഇജ്ജാതി അബദ്ധം, നാലോവറിൽ ആർച്ചർ വിട്ടുകൊടുത്തത് 76 റൺസ്
ട്രെന്‍ഡ് ബോള്‍ട്ടിന് പകരക്കാരനായി 12. 5 കോടി മുടക്കി ഇംഗ്ലണ്ട് പേസറായ ജോഫ്ര ...