അനുബന്ധ വാര്‍ത്തകള്‍
- അമ്മൂമ്മയും ചെറുമകളും മൂവാറ്റുപുഴയിൽ മുങ്ങിമരിച്ചു
- മുങ്ങിത്താഴുന്ന മുംബൈയെ പൊക്കിവെയ്ക്കാൻ സൂര്യ വരുന്നു, സീൻ മാറ്റുമെന്ന പ്രതീക്ഷയിൽ ആരാധകർ
- RCB vs RR: കരിപ്പിടിച്ച കെജിഎഫിന് റോയലാകാനാകുമോ? രാജസ്ഥാനെതിരെ ആര്‍സിബിക്ക് ഇന്ന് നിര്‍ണായക പോരാട്ടം
- നടന്റെ മകളെന്ന കാര്യം ആദ്യം അറിഞ്ഞില്ല,മാട്രിമോണി വഴിയുള്ള പരിചയം, നടന് ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹ വിശേഷങ്ങള്‍
- Chennai Super Kings: കപ്പടിക്കാനുള്ള ടീമുണ്ടെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി ! ചെന്നൈയ്ക്ക് സംഭവിച്ചത്
Explainer: Why Rajasthan Royals Wear Pink Jersey - രാജസ്ഥാന് റോയല്‍സ് പിങ്ക് ജേഴ്സി ധരിക്കാന്‍ കാരണം?
#PinkPromise എന്ന ഹാഷ് ടാഗിലാണ് രാജസ്ഥാന് റോയല്‍സ് പിങ്ക് ജേഴ്സിക്ക് പ്രചാരം നല്‍കുന്നത്
Rajasthan Royals - Pink Jersey
Rajasthan Royals: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ ഹോം മത്സരത്തിനു ഇറങ്ങിയിരിക്കുന്ന രാജസ്ഥാന് റോയല്‍സ് പിങ്ക് ജേഴ്സിയാണ് ഇന്ന് ധരിച്ചിരിക്കുന്നത്. സ്പെഷ്യല്‍ ഓള്-പിങ്ക് ജേഴ്സി രാജസ്ഥാന്റെ എല്ലാ താരങ്ങള്‍ക്കും വളരെ നന്നായി ചേരുന്നുണ്ട്. സാധാരണ ജേഴ്സിയില്‍ നിന്ന് വ്യത്യസ്തമായി പിങ്ക് ജേഴ്സി ധരിച്ചു രാജസ്ഥാന് കളിക്കുന്നത് മാതൃകാപരമായ ഒരു കാര്യത്തിനു വേണ്ടിയാണ്.
#PinkPromise എന്ന ഹാഷ് ടാഗിലാണ് രാജസ്ഥാന് റോയല്‍സ് പിങ്ക് ജേഴ്സിക്ക് പ്രചാരം നല്‍കുന്നത്. രാജസ്ഥാനിലെ ഗ്രാമീണ മേഖലകളിലെ വനിതാ ശാക്തീകരണം ലക്ഷ്യമിട്ടാണ് പിങ്ക് ജേഴ്സി പ്രചരണം. രാജസ്ഥാനിലെ വനിതകള്‍ക്കാണ് ഈ ജേഴ്സി റോയല്‍സ് സമര്‍പ്പിച്ചിരിക്കുന്നത്. രാജസ്ഥാന് ഗ്രാമങ്ങളെ വികസനത്തിലേക്ക് കൈപിടിച്ചുനടത്തിയ സ്ത്രീ ജീവിതങ്ങള്‍ക്കുള്ള ആദരവും അവരുടെ പോരാട്ടത്തിനുള്ള പ്രോത്സാഹനവുമാണ് ഈ ജേഴ്സി കൊണ്ട് ഉദ്ദേശിക്കുന്നത്.
'സ്ത്രീകള്‍ ഉള്ളയിടത്ത് ഇന്ത്യയുണ്ട്' എന്നതാണ് രാജസ്ഥാന് റോയല്‍സ് മുന്നോട്ടു വയ്ക്കുന്ന ആപ്തവാക്യം. പിങ്ക് ജേഴ്സിയിലുള്ള മഞ്ഞനിറം സൂര്യനെയും സോളാര്‍ ഊര്‍ജത്തെയും പ്രതിനിധാനം ചെയ്യുന്നു. 2019 ല്‍ സ്ഥാപിതമായ റോയല്‍ രാജസ്ഥാന് ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഈ പദ്ധതി. വെള്ളവും വൈദ്യുതിയും താമസ സൗകര്യങ്ങളും മാനസികാരോഗ്യവും ഉറപ്പാക്കി രാജസ്ഥാനിലെ സ്ത്രീകളെ ശക്തിപ്പെടുത്തുകയാണ് റോയല്‍ രാജസ്ഥാന് ഫൗണ്ടേഷന്റെ ലക്ഷ്യം.
പിങ്ക് ജേഴ്സി മത്സരത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ മത്സരത്തില്‍ ഇരു ടീമുകളിലേയും താരങ്ങള്‍ പറത്തുന്ന ഓരോ സിക്സിനും ആറ് വീടുകളില്‍ വീതം സോളാര്‍ സംവിധാനം രാജസ്ഥാന് റോയല്‍സ് ഉറപ്പ് നല്കുന്നു.