1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Why PBKS didn bid for rishab pant at IPL 2025 auction

പോണ്ടിങ്ങിന് ഏറ്റവും പ്രിയപ്പെട്ട ശിഷ്യൻ, എന്നിട്ടും പന്തിന് പിന്നാലെ പോകാതെ പഞ്ചാബ്, കാരണമെന്ത് ?

Rishabh Pant_Ricky Ponting
ഐപിഎല്‍ 2025 സീസണിനുള്ള താരലേലത്തിന് മുന്‍പ് തന്നെ ഐപിഎല്ലിലെ വിലയേറിയ താരമായി റിഷഭ് പന്ത് മാറുമെന്ന് പല മുന്‍ താരങ്ങളും ക്രിക്കറ്റ് ആരാധകരുമെല്ലാം പ്രവചിച്ചിരുന്നതാണ്. ഡല്‍ഹിയില്‍ നിന്നും പന്ത് താരലേലത്തിലെത്തുമ്പോള്‍ റിക്കി പോണ്ടിംഗ് പരിശീലകനായ പഞ്ചാബ് കിംഗ്‌സ് താരത്തിനായി രംഗത്തെത്തുമെന്നാണ് വലിയ വിഭാഗം ആരാധകരും കരുതിയത്. 27 കോടി രൂപയ്ക്ക് പന്തിനെ ലഖ്‌നൗ സ്വന്തമാക്കിയപ്പോള്‍ താരലേലത്തില്‍ പഞ്ചാബ് താരത്തിന്റെ മുകളില്‍ താത്പര്യം കാണിച്ചില്ല. ഇപ്പോഴിതാ അതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പഞ്ചാബ് പരിശീലകനായ റിക്കി പോണ്ടിംഗ്.
 
നേരത്തെ ശ്രേയസ് അയ്യരെ റെക്കോര്‍ഡ് തുക മുടക്കി ടീമിലെത്തിച്ചത് കാരണമാണ് പന്തിനായി ലേലം വിളിക്കാതിരുന്നതെന്ന് പോണ്ടിംഗ് വ്യക്തമാക്കി. ലേലത്തില്‍ മറ്റൊരു പോരാട്ടത്തിന് താത്പര്യമുണ്ടായിരുന്നില്ലെന്ന് സൂചിപ്പിച്ച പോണ്ടിംഗ് പന്തിന് കളിക്കളത്തില്‍ എന്താണ് ചെയ്യാന്‍ കഴിയുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മികച്ച താരമാണ് റിഷഭ് പന്തെന്നും വ്യക്തമാക്കി.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
തോറ്റുപോകുമെന്ന് മുന്‍വിധിച്ച മൂഡരെ, കണ്‍തുറന്ന് കണ്‍നിറച്ച് കാണുക... ഇത് ക്യാപ്റ്റന്‍ ബുമ്ര!, ഓസ്‌ട്രേലിയക്കെതിരെ പെര്‍ത്ത് ടെസ്റ്റില്‍ ഐതിഹാസിക വിജയവുമായി ഇന്ത്യ