IPL 2025:ഐപിഎൽ ഉദ്ഘാടന മത്സരം മാർച്ച് 14ന്, ഫൈനൽ മെയ് 25ന്

ipl2022
അഭിറാം മനോഹർ| Last Modified വെള്ളി, 22 നവം‌ബര്‍ 2024 (17:32 IST)
അടുത്ത വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ മാര്‍ച്ച് 14 മുതല്‍ മെയ് 25 വരെ നടക്കുമെന്ന് ബിസിസിഐ. ഞായറാഴ്ച മുതല്‍ ജിദ്ദയില്‍ നടക്കുന്ന ഐപിഎല്‍ മെഗാതാരലേലത്തില്‍ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍, അമേരിക്കന്‍ പേസര്‍ സൗരഭ് നേത്രാവല്‍ക്കര്‍, മുംബൈ താരം ഹാര്‍ദ്ദിക് തമോര്‍ എന്നിവരെ ഉള്‍പ്പെടുത്താനും ബിസിസിഐ തീരുമാനിച്ചു.

ഐപിഎല്‍ 2026,2027 ഐപിഎല്‍ പതിപ്പുകളും സമാനമായ രീതിയില്‍ നടത്താനും തീരുമാനമായി. 2026ലെ ഐപിഎല്‍ മാര്‍ച്ച് 15നാകും ആരംഭിക്കുക. ഗ്രാന്‍ഡ് ഫിനാലെ മെയ് 31ന് നടക്കും. മാര്‍ച്ച് 14 മുതല്‍ മെയ് 30 വരെയായാണ് 2027ലെ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുക. 3 ഫൈനല്‍ മത്സരങ്ങളും ഞായറാഴ്ചയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :