1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Who is sameer rizvi the right handed suresh raina

പുതുമുഖത്താരത്തിനായി ചെന്നൈ മുടക്കിയത് 8.4 കോടി, ആരാണ് സമീർ റിസ്‌വി?

sameer rizvi
ഐപിഎൽ പതിനേഴാം സീസണിന് മുന്നോടിയായി നടന്ന താരലേലത്തിൽ ഞെട്ടിച്ച് യുവതാരം സമീർ റിസ്‌വി. ഓസീസ് താരങ്ങളെ വമ്പൻ വില കൊടുത്ത് ടീമുകൾ സ്വന്തമാക്കാൻ മത്സരിക്കവെയാണ് മത്സരപരിചയമില്ലാത്ത യുവതാരത്തിനായി ചെന്നൈ 8.4 കോടി രൂപ മുടക്കാൻ തയ്യാറായത്. ചെന്നൈ സൂപ്പർ കിംഗ്സും  ഗുജറാത്തും തമ്മിലായിരുന്നു യുവതാരത്തിനായുള്ള മത്സരം.
 
ഉത്തർപ്രദേശ് ടി20 ലീഗിൽ 9 ഇന്നിങ്ങ്സിൽ നിന്നും 2 സെഞ്ചുറിയടക്കം 455 റൺസ് നേടിയതോടെയാണ് റിസ്‌വി ശ്രദ്ധ നേടുന്നത്. 20 കാരനായ താരം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. വമ്പൻ സിക്സുകൾ സ്വന്തമാക്കാനുള്ള കഴിവാണ് താരത്തെ പെട്ടെന്ന് ഫ്രാഞ്ചൈസികളുടെ കണ്ണിലെത്തിച്ചത്. അണ്ടർ 23 സ്റ്റേറ്റ് ടൂർണമെൻ്റിൽ 2 അർധസെഞ്ചുറിയും 2 സെഞ്ചുറിയുമായി റിസ്‌വി തിളങ്ങിയിരുന്നു. ടൂർണമെൻ്റിൽ 37 സിക്സറുകളാണ് താരം സ്വന്തമാക്കിയത്.
=======================
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഓനെ കൊണ്ടൊന്നും ആവില്ല സാറെ, വീണ്ടും നിരാശപ്പെടുത്തി സഞ്ജു