ആ സ്വപ്‌നവും പൂവണിഞ്ഞു; ഇന്ത്യക്കായി ഏകദിനത്തിലും അരങ്ങേറി റിങ്കു സിങ്

ശ്രേയസ് അയ്യര്‍ക്ക് പകരമാണ് റിങ്കു രണ്ടാം ഏകദിനത്തില്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചത്

രേണുക വേണു| Last Modified ചൊവ്വ, 19 ഡിസം‌ബര്‍ 2023 (16:50 IST)

ഇന്ത്യക്കായി ഏകദിന ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ച് റിങ്കു സിങ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് റിങ്കു പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചത്. കുല്‍ദീപ് യാദവ് റിങ്കുവിന് ഏകദിന ക്യാപ്പ് കൈമാറി. ട്വന്റി 20 പരമ്പരയിലെ മികച്ച പ്രകടനമാണ് യുവതാരത്തിനു ഏകദിന ടീമിലേക്കുള്ള വഴി തുറന്നത്.

ശ്രേയസ് അയ്യര്‍ക്ക് പകരമാണ് റിങ്കു രണ്ടാം ഏകദിനത്തില്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചത്. ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കങ്ങള്‍ക്കായി ശ്രേയസിനെ ഏകദിന ടീമില്‍ നിന്ന് റിലീസ് ചെയ്തു. അവസാന ഏകദിനത്തിലും ശ്രേയസ് കളിക്കില്ല.

55 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്നായി 49.83 ശരാശരിയില്‍ 1844 റണ്‍സാണ് റിങ്കു സിങ് അടിച്ചുകൂട്ടിയിരിക്കുന്നത്. ഒരു സെഞ്ചുറിയും 17 അര്‍ധ സെഞ്ചുറിയും താരത്തിന്റെ പേരിലുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :