അനുബന്ധ വാര്ത്തകള്
- ബൗളിംഗ് മൂർച്ച കൂട്ടാൻ രാജസ്ഥാനിൽ അവനെത്തുന്നു? അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് റോയൽസ്
- K L Rahul: രാഹുൽ പവർപ്ലേയിൽ ബാറ്റ് ചെയ്യുന്നത് കാണുന്നതേ മടുപ്പാണ്, തുറന്നടിച്ച് പീറ്റേഴ്സൺ
- കെ എൽ രാഹുലിൻ്റെ ടീമിന് ടി20യിൽ ബാറ്റിംഗിൽ പത്തൊൻപത് ഓവറുകൾ മാത്രം, അപൂർവനേട്ടം സ്വന്തമാക്കി ട്രെൻഡ് ബോൾട്ട്
- ഇന്നലെ നിർഭാഗ്യവശാൽ അവൻ ടച്ചിലായിരുന്നില്ല, നെറ്റ്സിൽ അടിപൊളിയായാണ് അവൻ കളിക്കുന്നത്, വീണ്ടും പരാഗിന് പിന്തുണയുമായി സങ്കക്കാര
- Riyan parag: നീ എന്ത് തേങ്ങയാണ് ക്രീസിൽ ചെയ്യുന്നത്? പരാഗിനെതിരെ പൊട്ടിത്തെറിച്ച് മുൻ താരങ്ങളും
ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളെ തെരെഞ്ഞെടുത്ത് വിരാട് കോലി
ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളെ തിരെഞ്ഞെടുത്ത് സൂപ്പർ താരം വിരാട് കോലി. ജിയോ സിനിമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളെ തെരെഞ്ഞെടുത്തത്. എ ബി ഡിവില്ലിയേഴ്സും മുംബൈ ഇന്ത്യൻസ് താരമായിരുന്ന ലസിത് മലിംഗയുമാണ് കോലിയുടെ അഭിപ്രായത്തിൽ ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങൾ. ചെന്നൈ സൂപ്പർ കിംഗ്സ് താരമായ അംബാട്ടി റായിഡുവിനെയാണ് ഐപിഎല്ലിലെ ഏറ്റവും അണ്ടർ റേറ്റഡ് താരമായി കോലി തെരെഞ്ഞെടുത്തത്.
ചെന്നൈ സൂപ്പർ കിംഗ്സ് താരം ഷെയ്ൻ വാട്സനനാണ് മികച്ച ഓൾറൗണ്ടർ. പ്രിയപ്പെട്ട എതിരാളികളായി കോലി തെരെഞ്ഞെടുത്തത് ചെന്നൈ സൂപ്പർ കിംഗ്സിനെയാണ്. ടീമിന് ലഭിക്കുന്ന ആരാധകപിന്തുണയാണ് ഇതിന് കാരണമായി കോലി പറഞ്ഞത്. ഐപിഎല്ലിലെ മികച്ച സ്പിന്നറായി റാഷിദ് ഖാനെയാണ് താരം തെരെഞ്ഞെടുത്തത്. കരിയറിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള കൂട്ടുകെട്ട് ധോനിയുമായും എ ബി ഡിവില്ലിയേഴ്സുമായുമാണെന്നും പുൾ ഷോട്ടാണ് ടി20 ക്രിക്കറ്റിൽ കളിക്കാൻ ഏറ്റവും ഇഷ്ടമുള്ള ഷോട്ടെന്നും കോലി പറയുന്നു.
ക്രിക്കറ്റിൽ നിന്നല്ലാതെ ഒരു കായിക താരത്തെ അത്താഴത്തിന് ക്ഷണിക്കുകയാണെങ്കിൽ അതാരായിരിക്കുമെന്ന ചോദ്യത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോ,റോജർ ഫെഡറർ,മൈക്കൽ ജോർദാൻ എന്നിവരുടെ പേരുകളാണ് കോലി തെരെഞ്ഞെടുത്തത്.