Virat Kohli: ഹെല്‍മറ്റില്‍ പന്ത് കൊണ്ടു, ദേ വരുന്നു സിക്‌സും ഫോറും; മെല്ലപ്പോക്കിനും ട്രോള്‍ (Video)

ആര്‍സിബി ഇന്നിങ്‌സിന്റെ 11-ാം ഓവറിലാണ് സംഭവം

Virat Kohli
രേണുക വേണു| Last Modified ശനി, 29 മാര്‍ച്ച് 2025 (08:45 IST)
Virat Kohli

Virat Kohli: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോലിക്ക് ഹെല്‍മറ്റില്‍ ഏറുകിട്ടി. ചെന്നൈ പേസര്‍ മതീഷ പതിരാനയുടെ പന്താണ് കോലിയുടെ ഹെല്‍മറ്റില്‍ കൊണ്ടത്.

ആര്‍സിബി ഇന്നിങ്‌സിന്റെ 11-ാം ഓവറിലാണ് സംഭവം. പതിരാനയുടെ ഷോര്‍ട്ട് ബോള്‍ ഡെലിവറി ഹെല്‍മറ്റില്‍ തട്ടിയതോടെ കോലി ഫിസിയോയുടെ സഹായം തേടി. മറ്റു ബുദ്ധിമുട്ടകളൊന്നും തോന്നാത്തതിനാല്‍ കോലി ബാറ്റിങ് പുനരാരംഭിച്ചു.

ഹെല്‍മറ്റില്‍ പന്ത് തട്ടിയതിനു പിന്നാലെ കോലി തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടി. പതിരാനയെ അതേ ഓവറില്‍ തന്നെ ഒരു സിക്‌സും ഫോറും അടിച്ചു.
അതേസമയം ചെന്നൈയ്‌ക്കെതിരായ മത്സരത്തിലെ കോലിയുടെ ബാറ്റിങ് ശൈലിക്ക് ഏറെ വിമര്‍ശനങ്ങളും ട്രോളുകളും ലഭിക്കുന്നുണ്ട്. 103.33 പ്രഹരശേഷിയില്‍ മെല്ലപ്പോക്ക് ഇന്നിങ്‌സായിരുന്നു കോലി കളിച്ചത്. 30 പന്തുകള്‍ നേരിട്ടാണ് കോലി 31 നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :