MS Dhoni: 'മിന്നല്‍ തല'; ഫില്‍ സാള്‍ട്ടിനെ മടക്കി, എന്തൊരു മനുഷ്യനെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

നൂര്‍ അഹമ്മദിന്റെ ഓവറിലാണ് ധോണി സാള്‍ട്ടിനെ പുറത്താക്കിയത്

MS Dhoni Stumping
രേണുക വേണു| Last Modified വെള്ളി, 28 മാര്‍ച്ച് 2025 (20:04 IST)
MS Dhoni Stumping

MS Dhoni: മിന്നല്‍ സ്റ്റംപിങ്ങിലൂടെ വീണ്ടും ഞെട്ടിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം മഹേന്ദ്രസിങ് ധോണി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെയാണ് അതിവേഗ സ്റ്റംപിങ്ങിലൂടെ ധോണി മടക്കിയത്.

നൂര്‍ അഹമ്മദിന്റെ ഓവറിലാണ് ധോണി സാള്‍ട്ടിനെ പുറത്താക്കിയത്. സാള്‍ട്ടിന്റെ കാല്‍ വായുവില്‍ പൊന്തി നില്‍ക്കുന്ന സമയത്ത് ധോണി മിന്നല്‍ സ്റ്റംപിങ് നടത്തി. ക്രീസില്‍ കലുറപ്പിക്കാന്‍ സാള്‍ട്ടിനു സമയം ലഭിച്ചതുമില്ല. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
16 പന്തില്‍ 32 റണ്‍സെടുത്താണ് സാള്‍ട്ട് പുറത്തായത്. അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങിയതാണ് സാള്‍ട്ടിന്റെ ഇന്നിങ്‌സ്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലും സൂര്യകുമാര്‍ യാദവിനെ ധോണി അതിവേഗ സ്റ്റംപിങ്ങിലൂടെ പുറത്താക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :