അനുബന്ധ വാര്‍ത്തകള്‍
- ആൽഫകൾ നിറഞ്ഞ മുംബൈ ടീമിൽ രാജാവാകാൻ ഹാർദ്ദിക്കിനാവില്ല, മുംബൈ തോൽവിയുടെ കാരണം പറഞ്ഞ് സൈമൺ ഡൗൾ
- എജ്ജാതി കളി, ദക്ഷിണാഫ്രിക്കൻ ടീമിൽ തിരിച്ചെത്തുമോ?, മറുപടി നൽകി ക്ലാസൻ
- അതെങ്ങനെ ഔട്ടാകും, പാട്ടീധാറിന്റെ പുറത്താകലില്‍ രോഷം പ്രകടിപ്പിച്ച് കോലി, ആര്‍സിബി-ജിടി പോരാട്ടത്തില്‍ നാടകീയ രംഗങ്ങള്‍
- Virat Kohli : ഐപിഎല്ലിൽ ഇന്ത്യയിൽ നിന്ന് മാത്രം 8000 റൺസ്, ചരിത്രം കുറിച്ച് വിരാട് കോലി
- 350 ടി20 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരം, എലൈറ്റ് ക്ലബിൽ ഇടം പിടിച്ച് ഭുവനേശ്വർ കുമാർ
15 കാരൻ ചെക്കനെ എത്ര പേടിയുണ്ടെന്ന് ഈ സെലിബ്രേഷനിൽ അറിയാം; വൈഭവിനു ജാമിസൺ കൊടുത്ത യാത്രയയപ്പ് വിവാദത്തിൽ (വീഡിയോ)
വൈഭവിന്റെ വിക്കറ്റെടുത്ത ശേഷം വളരെ അഗ്രസീവ് ആയ രീതിയിലാണ് ജാമിസൺ സെലിബ്രേഷൻ നടത്തിയത്
Vaibhav Suryavanshi
രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവൻശിയുടെ വിക്കറ്റെടുത്ത ശേഷം ഡൽഹി ക്യാപിറ്റൽസ് താരം കെയ്ൽ ജാമിസൺ നടത്തിയ സെലിബ്രേഷൻ വിവാദത്തിൽ. രണ്ട് പന്തിൽ നാല് റൺസെടുത്ത വൈഭവിനെ ജാമിസൺ ബൗൾഡ് ആക്കുകയായിരുന്നു.
വൈഭവിന്റെ വിക്കറ്റെടുത്ത ശേഷം വളരെ അഗ്രസീവ് ആയ രീതിയിലാണ് ജാമിസൺ സെലിബ്രേഷൻ നടത്തിയത്. വൈഭവിന്റെ അടുത്തേക്ക് ചീറിയടുക്കുകയും മുഖത്ത് നോക്കി പരിഹസിക്കുന്ന തരത്തിൽ ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
വെറും 15 വയസ്സുള്ള ചെക്കൻ പേരുകേട്ട ദേശീയ താരങ്ങളെ പോലും എത്രത്തോളം ഭയക്കുന്നുണ്ടെന്ന് ഈ സെലിബ്രേഷനിൽ നിന്ന് വ്യക്തമാണ്. വൈഭവ് അൽപ്പനേരം ക്രീസിൽ നിന്നാൽ എന്തുണ്ടാകുമെന്ന് കെയ്ൽ ജാമിസണ് കൃത്യമായി അറിയാം. 31 കാരനായ ജാമിസൺ അൺക്യാപ്ഡ് താരമായ വൈഭവിന്റെ വിക്കറ്റ് ഇത്ര ആവേശത്തോടെ ആഘോഷിക്കാൻ കാരണം അതാണെന്നും സോഷ്യൽ മീഡിയ പറയുന്നു. വൈഭവിനെ എതിരാളികൾ എത്രത്തോളം പേടിക്കുന്നുണ്ടെന്ന് ജാമിസൺ നടത്തിയ സെലിബ്രേഷനിൽ നിന്ന് വ്യക്തമാണ്.
ഈ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 237.65 സ്‌ട്രൈക് റേറ്റിൽ 404 റൺസാണ് വൈഭവ് ഇതുവരെ നേടിയിരിക്കുന്നത്. 37 സിക്‌സുകൾ താരം പറത്തിയിട്ടുണ്ട്.An in-swinging yorker
— IndianPremierLeague (@IPL) May 1, 2026
Kyle Jamieson gets Vaibhav Sooryavanshi early
Wait for the celebration
Updates https://t.co/6OOjzHtZiD#TATAIPL | #KhelBindaas | #RRvDC | @DelhiCapitals pic.twitter.com/6vxJ5ahlb3