1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Jason holder catch controversy virat kohli comfront umpire

അതെങ്ങനെ ഔട്ടാകും, പാട്ടീധാറിന്റെ പുറത്താകലില്‍ രോഷം പ്രകടിപ്പിച്ച് കോലി, ആര്‍സിബി-ജിടി പോരാട്ടത്തില്‍ നാടകീയ രംഗങ്ങള്‍

Jason Holder, Virat kohli, Rajat patidar wicket, Umpire decision
ഐപിഎല്ലിലെ ഗുജറാത്ത് ടൈറ്റന്‍സ് - റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പോരാട്ടത്തിനിടെ അമ്പയറുടെ തീരുമാനത്തെച്ചൊല്ലി  വിവാദം. അര്‍ഷദ് ഖാന്റെ പന്തില്‍ ആര്‍സിബി നായകന്‍ രജത് പാട്ടീധാറിനെ പുറത്താക്കാന്‍ ജെയ്‌സണ്‍ ഹോള്‍ഡര്‍ എടുത്ത ക്യാച്ച് നിലത്തുതട്ടിയെന്നാണ് ആരോപണം. ആര്‍സിബി ഇന്നിങ്ങ്‌സിന്റെ എട്ടാം ഓവറിലെ നാലാം പന്തിലായിരുന്നു വിവാദസംഭവം.
 
 പാട്ടീധാര്‍ ഉയര്‍ത്തിയടിച്ച പന്ത് പിടിക്കാനായി കഗിസോ റബാഡയും ജേസണ്‍ ജോള്‍ഡറും ഓടിയെത്തിയിരുന്നു. റബാഡയുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ പഹോള്‍ഡര്‍ നിലത്ത് വീഴുകയും താരത്തിന്റെ കയ്യിലിരുന്ന പന്ത് ഗ്രൗണ്ടില്‍ തട്ടുകയും ചെയ്തിരുന്നു. തേര്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചെങ്കിലും രജത് പാട്ടീധാര്‍ മൈതാനം വിടാന്‍ തയ്യാറായില്ല. ഇതിനിടെയാണ് വിരാട് കോലി സൈഡ് ലൈനില്‍ നിന്ന് റിസര്‍വ് അമ്പയറായ പരാശര്‍ ജോഷിയോട് കയര്‍ത്തത്. കോച്ച് ആന്‍ഡി ഫ്‌ലവറും ഒപ്പം ചേര്‍ന്നെങ്കിലും തീരുമാനത്തില്‍ മാറ്റമുണ്ടായില്ല.
 
മത്സരശേഷം സോഷ്യല്‍ മീഡിയയില്‍ ഈ തീരുമാനം വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. പല മുന്‍ ക്രിക്കറ്റ് താരങ്ങളും അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു. ജേസണ്‍ ഹോള്‍ഡറിന് പന്തിന്റെ മുകളില്‍ നിയന്ത്രണം ഇല്ലായിരുന്നുവെന്നത് വ്യക്തമാണെന്നും അമ്പയര്‍ക്ക് തെറ്റ് പറ്റിയെന്നുമാണ് പല മുന്‍ താരങ്ങളും അഭിപ്രായപ്പെടുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ട്രംപ് സമ്മതിച്ചു, അമേരിക്കയിൽ നടക്കുന്ന 2026 ലോകകപ്പിൽ ഇറാൻ കളിക്കും, സ്ഥിരീകരിച്ച് ഇൻഫാൻ്റിനോ