അനുബന്ധ വാര്‍ത്തകള്‍
- വൈഭവ് മികച്ച കളിക്കാരൻ, പക്ഷേ അവനെ ഓർത്ത് ആശങ്കയില്ല: വ്യകതമാക്കി മുംബൈ ഇന്ത്യൻസ് കോച്ച്
- അവനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റിനിർത്തുക അസാധ്യം, ദേവ്ദത്ത് പടിക്കലിനെ പ്രശംസിച്ച് ദിനേശ് കാർത്തിക്
- സഞ്ജുവോ റുതുവോ അല്ല ചെന്നൈയുടെ പ്രശ്നം, അതൊരു യുവതാരമാണ്, തുറന്നുപറഞ്ഞ് ഇർഫാൻ പത്താൻ
- ഐപിഎല്ലിൽ 200 വിക്കറ്റ് നേടുന്ന ആദ്യ പേസർ, ചരിത്രനേട്ടം സ്വന്തമാക്കി ഭുവനേശ്വർ കുമാർ
- സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു
Vaibhav Suryavanshi : ഏത് ബുമ്ര,നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സടിച്ച് ഞെട്ടിച്ച് വൈഭവ്
നേരിട്ട ആദ്യ പന്തില്‍ ബുമ്രയെ സിക്സറിന് തൂക്കിയ വൈഭവ് നേരിട്ട മൂന്ന് പന്തുകളില്‍ നിന്ന് 2 സിക്സുകളാണ് ബുമ്രയ്ക്കെതിരെ നേടിയത്.
ഐപിഎല്ലില്‍ ഇത്തവണ ക്രിക്കറ്റ് ആരാധകര്‍ ഏറെ കാത്തിരുന്ന പോരാട്ടങ്ങളിലൊന്നായിരുന്നു രാജസ്ഥാന് റോയല്‍സ്- മുംബൈ ഇന്ത്യന്‍സ് പോരാട്ടം. 15കാരനായ ഇന്ത്യയുടെ വണ്ടര്‍ കിഡ് വൈഭവ് സൂര്യവന്‍ഷി ഇന്ത്യയുടെ സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുമ്രയെ എങ്ങനെയാകും നേരിടുക എന്നതായിരുന്നു ക്രിക്കറ്റ് ആരാധകരുടെ ആകാംക്ഷ. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സര്‍ തൂക്കി ബുമ്രയേയും ഒപ്പം ആരാധകരെയും അമ്പരപ്പിച്ചിരിക്കുകയാണ് 15കാരന്.
മഴമൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചാണ് രാജസ്ഥാന് തുടങ്ങിയത്. നേരിട്ട ആദ്യ പന്തില്‍ ബുമ്രയെ സിക്സറിന് തൂക്കിയ വൈഭവ് നേരിട്ട മൂന്ന് പന്തുകളില്‍ നിന്ന് 2 സിക്സുകളാണ് ബുമ്രയ്ക്കെതിരെ നേടിയത്. ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള നിക്കോളാസ് പൂറന്, ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്, ട്രാവിസ് ഹെഡ് തുടങ്ങിയ താരങ്ങള്‍ക്കൊന്നും ബുമ്രയ്ക്കെതിരെ സിക്സ് നേടാന്‍ സാധിച്ചിട്ടില്ല. ഈ നേട്ടമാണ് നേരിട്ട ആദ്യ പന്തില്‍ തന്നെ വൈഭവ് സ്വന്തമാക്കിയത്.
14 പന്തില്‍ നിന്ന് 39 റണ്‍സ് നേടി താരം മടങ്ങുമ്പോഴേക്ക് സ്കോര്‍ബോര്‍ഡില്‍ 80 റണ്‍സ് പൂര്‍ത്തിയാക്കാന്‍ രാജസ്ഥാന് സാധിച്ചു. 32 പന്തില്‍ 77 റണ്‍സെടുത്ത് ജയ്സ്വാളും ആഞ്ഞടിച്ചതോടെ 11 ഓവറില്‍ 150 റണ്‍സാണ് രാജസ്ഥാന് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയുടെ പോരാട്ടം 123 റണ്‍സില്‍ അവസാനിച്ചു.
HE IS HIM MOMENT FOR VAIBHAV.
— Mufaddal Vohra (@mufaddal_vohra) April 7, 2026
- 15 year old Vaibhav Suryavanshi smashed Jasprit Bumrah for two sixes in 3 balls. pic.twitter.com/rCZ5Hx0aGl