വൈഭവ് മികച്ച കളിക്കാരൻ, പക്ഷേ അവനെ ഓർത്ത് ആശങ്കയില്ല: വ്യകതമാക്കി മുംബൈ ഇന്ത്യൻസ് കോച്ച്

അദ്ദേഹത്തിന്റെ പ്രകടനം പ്രശംസനീയവുമാണ്. എങ്കിലും മറ്റു കളിക്കാരെ നേരിടാന്‍ തയ്യാറെടുക്കുന്നത് പോലെ തന്നെയാകും വൈഭവിനെതിരെയും തയ്യാറെടുക്കുക.

Vaibhav Suryavanshi
അഭിറാം മനോഹർ| Last Modified ചൊവ്വ, 7 ഏപ്രില്‍ 2026 (15:49 IST)
ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടാനൊരുങ്ങുമ്പോള്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് 15 വയസ്സുകാരന്‍ വൈഭവ് സൂര്യവംശിയും ജസ്പ്രീത് ബുംറയും തമ്മിലുള്ള പോരാട്ടത്തിലേക്കാണ്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം തിളങ്ങിയ വൈഭവ് മികച്ച ഫോമിലാണെങ്കിലും വൈഭവിനെ ഓര്‍ത്ത് ടീമിന് ആശങ്കയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് പരിശീലകനായ പരസ് മാംബ്രെ.

വൈഭവിനിത് രണ്ടാമത്തെ ഐപിഎല്‍ സീസണാണ്. അവനൊരു പുതിയ താരമല്ല. അദ്ദേഹം മികച്ച കളിക്കാരനെന്ന കാര്യത്തില്‍ സംശയമില്ല.അദ്ദേഹത്തിന്റെ പ്രകടനം പ്രശംസനീയവുമാണ്. എങ്കിലും മറ്റു കളിക്കാരെ നേരിടാന്‍ തയ്യാറെടുക്കുന്നത് പോലെ തന്നെയാകും വൈഭവിനെതിരെയും തയ്യാറെടുക്കുക. പരസ് മാംബ്രെ പറഞ്ഞു. അതേസമയം രവി ബിഷ്‌ണോയ് മുംബൈയ്ക്ക് വെല്ലുവിളിയാകില്ലെന്നും മുംബൈ പരിശീലകന്‍ പറഞ്ഞു.

ഇന്ന് രാജസ്ഥാന്‍- മുംബൈ ഇന്ത്യന്‍സ് പോരാട്ടം നടക്കുമ്പോള്‍
ലോകത്തിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളായ ജസ്പ്രീത് ബുംറയെ വൈഭവ് എങ്ങനെ നേരിടുമെന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. കഴിഞ്ഞ മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും ഗുജറാത്ത് ടൈറ്റന്‍സിനെയും തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് റോയല്‍സ് ഇന്ന് ഇറങ്ങുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :