അനുബന്ധ വാര്‍ത്തകള്‍
- Sanju Samson : തന്റെ സോണിലുള്ള പന്തുകളെ സഞ്ജു ആക്രമിക്കുന്നുള്ളു, എന്തൊരു മാറ്റം, മാസ്റ്റര്‍ ക്ലാസായി മാറി: പ്രശംസിച്ച് സെവാഗ്
- Sanju Samson : ഒരൊറ്റ സീസണിൽ ഡൽഹിക്കെതിരെ 202 റൺസ്!, കോലിയ്ക്കും രാഹുലിനും ഒപ്പം എലൈറ്റ് ക്ലബിൽ സഞ്ജുവും
- സഞ്ജു തന്റെ പീക്കിലാണ്, പക്ഷേ.. ഫിറ്റ്നസ് ശ്രദ്ധിക്കണം, കോലിയെ മാതൃകയാക്കണം: ഉപദേശവുമായി മുന്‍ താരം
- Chennai Super Kings : ഡൽഹിക്കെതിരെ വിജയം, 4 മത്സരങ്ങൾ ബാക്കി, പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി ചെന്നൈ
- Sanju Samson : സിംഗിൾ തരു, ചേട്ടൻ സെഞ്ചുറിയടിക്കട്ടെ എന്ന് പറയാൻ തോന്നിയില്ല, കാരണം വ്യക്തമാക്കി സഞ്ജു
Sunrisers Hyderabad vs Punjab Kings: പഞ്ചാബിനു വീണ്ടും തോൽവി; ഹൈദരബാദ് ഒന്നാമത്
കൂപ്പർ കൊണോലി പഞ്ചാബിനായി സെഞ്ചുറി നേടിയെങ്കിലും വിജയത്തിലെത്തിക്കാൻ സാധിച്ചില്ല
Sunrisers Hyderabad
Sunrisers Hyderabad vs Punjab Kings: കരുത്തരായ പഞ്ചാബ് കിങ്‌സിനു ഐപിഎലിൽ വീണ്ടും തോൽവി. സൺറൈസേഴ്‌സ് ഹൈദരബാദ് ആണ് പഞ്ചാബിനെ 33 റൺസിനു തകർത്തത്. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് ഹൈദരബാദ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ പഞ്ചാബിനു ഏഴ് വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുക്കാനേ സാധിച്ചുള്ളൂ.
കൂപ്പർ കൊണോലി പഞ്ചാബിനായി സെഞ്ചുറി നേടിയെങ്കിലും വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. 59 പന്തിൽ ഏഴ് ഫോറും എട്ട് സിക്‌സും സഹിതം 107 റൺസുമായി കൊണോലി പുറത്താകാതെ നിന്നു. മർകസ് സ്റ്റോയ്‌നിസ് (14 പന്തിൽ 28), സൂര്യാൻഷ് ഷെഡ്‌ഗെ (17 പന്തിൽ 25) എന്നിവർ പൊരുതിനോക്കിയെങ്കിലും രക്ഷയുണ്ടായില്ല. ഹൈദരബാദിനായി നാല് ഓവറിൽ 34 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ശിവാങ്ക് കുമാറിനും രണ്ട് വിക്കറ്റ്.
ഹൈദരബാദിനായി 43 പന്തിൽ മൂന്ന് ഫോറും നാല് സിക്‌സും സഹിതം ഹെന്റിച്ച് ക്ലാസൻ 69 റൺസുമായി ടോപ് സ്‌കോററായി. ഇഷാൻ കിഷൻ 32 പന്തിൽ രണ്ട് ഫോറും നാല് സിക്‌സും സഹിതം 55 റൺസെടുത്തു. അഭിഷേക് ശർമ (13 പന്തിൽ 35), ട്രാവിസ് ഹെഡ് (19 പന്തിൽ 38), നിതീഷ് കുമാർ റെഡ്ഡി (13 പന്തിൽ പുറത്താകാതെ 29) എന്നിവരും ഹൈദരബാദിനായി തിളങ്ങി.
പോയിന്റ് ടേബിളിൽ ഹൈദരബാദ് 14 പോയിന്റുമായി ഒന്നാമതെത്തി. പഞ്ചാബ് കിങ്‌സ് രണ്ടാം സ്ഥാനത്തായി. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് മൂന്നാം സ്ഥാനത്ത്.