1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Sreeshanth about mumbai indians chances in IPL

Mumbai Indians: വിജയത്തിൻ്റെ രുചി അറിഞ്ഞാൽ മുംബൈയെ പിടിച്ചുകെട്ടുക അസാധ്യം, ചരിത്രം ആവർത്തിക്കാൻ മുംബൈക്ക് സാധിക്കും: ശ്രീശാന്ത്

Sreeshanth
ഐപിഎല്ലിൽ തുടർച്ചയായി 200ന് മുകളിലുള്ള സ്കോറുകൾ ചെയ്സ് ചെയ്തുകൊണ്ട് വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ടൂർണമെൻ്റിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടെങ്കിലും അവസാന മത്സരങ്ങളിൽ നേടിയ വിജയങ്ങൾ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകളെ സജീവമാക്കുന്നുണ്ട്. ഇപ്പോഴിതാ വിജയം രുചിച്ച് കഴിഞ്ഞാൽ മുംബൈയെ പിടിച്ചുകെട്ടുക എന്നത് ദുഷ്കരമാകുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ എസ് ശ്രീശാന്ത്.
 
അവർ വിജയം രുചിച്ച് കഴിഞ്ഞാൽ അവരെ പിടിച്ചുകെട്ടുക എന്നത് ഏത് ടീമിനും ബുദ്ധിമുട്ടാണ്. വിജയങ്ങളുടെ നീണ്ട ചരിത്രമുള്ള ടീമാണ് അവരുടേത്. മുൻ കാലങ്ങളിലെല്ലാം അവർ അത് തെളിയിച്ചിട്ടുണ്ട്. അത് ആവർത്തിക്കാനും അവർക്ക് സാധിക്കും. ശ്രീശാന്ത് പറഞ്ഞു.
 
അടുത്ത ലേഖനം
നാലാം നമ്പറിൽ രഹാനയാണ് അനുയോജ്യൻ, ടീമിൽ തിരിച്ചുവരട്ടെ, ലോകകപ്പ് കളിക്കട്ടെ