Shreyas Iyer - Shashank Singh: 'എന്റെ മുന്നില്‍ വരരുത്'; കളി ജയിച്ചതിനു പിന്നാലെ ശശാങ്കിനെ വഴക്കുപറഞ്ഞ് ശ്രേയസ്, കൈ കൊടുത്തില്ല (വീഡിയോ)

പഞ്ചാബ് കിങ്‌സിലെ ശശാങ്ക് സിങ് അടുത്തെത്തിയപ്പോള്‍ ശ്രേയസിന്റെ മുഖഭാവം മാറി. നിര്‍ണായക സമയത്ത് അശ്രദ്ധയോടെ റണ്‍ഔട്ട് ആയതാണ് ശശാങ്കിനോടുള്ള ശ്രേയസിന്റെ അതൃപ്തിക്കു കാരണം

Shreyas Iyer, Shashank Singh, Shreyas Iyer angry to Shashank Singh Video, Shreyas Iyer Issue, Shreyas Iyer Video
രേണുക വേണു| Last Modified തിങ്കള്‍, 2 ജൂണ്‍ 2025 (12:28 IST)
angry to Shashank Singh

Shreyas Iyer - Shashank Singh: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിനു തോല്‍പ്പിച്ച് പഞ്ചാബ് കിങ്‌സ് ഫൈനലില്‍ എത്തിയിരിക്കുകയാണ്. നായകന്‍ ശ്രേയസ് അയ്യരുടെ ഇന്നിങ്‌സാണ് പഞ്ചാബിന്റെ ജയത്തില്‍ നിര്‍ണായകമായത്. 41 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സും സഹിതം 212.20 സ്‌ട്രൈക് റേറ്റില്‍ 87 റണ്‍സുമായി ശ്രേയസ് പുറത്താകാതെ നിന്നു.

മത്സരശേഷം വളരെ കൂളായാണ് ശ്രേയസ് അയ്യര്‍ കാണപ്പെട്ടത്. വലിയ ആഘോഷപ്രകടനം നടത്താതെ എതിര്‍ ടീം അംഗങ്ങള്‍ക്കും സ്വന്തം ടീമിലെ താരങ്ങള്‍ക്കും ശ്രേയസ് കൈ കൊടുത്തു. എന്നാല്‍ പഞ്ചാബ് കിങ്‌സിലെ ശശാങ്ക് സിങ് അടുത്തെത്തിയപ്പോള്‍ ശ്രേയസിന്റെ മുഖഭാവം മാറി. നിര്‍ണായക സമയത്ത് അശ്രദ്ധയോടെ റണ്‍ഔട്ട് ആയതാണ് ശശാങ്കിനോടുള്ള ശ്രേയസിന്റെ അതൃപ്തിക്കു കാരണം. മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്താണ് ശശാങ്ക് പുറത്തായത്.


15.4 ഓവറില്‍ നാല് വിക്കറ്റിനു 156 റണ്‍സുമായി നില്‍ക്കുമ്പോഴാണ് പഞ്ചാബിനായി ശശാങ്ക് ക്രീസിലെത്തുന്നത്. 26 പന്തില്‍ ആറ് വിക്കറ്റുകള്‍ ശേഷിക്കെ 48 റണ്‍സായിരുന്നു അപ്പോള്‍ പഞ്ചാബിന്റെ വിജയലക്ഷ്യം. ഒരുവശത്ത് നായകന്‍ ശ്രേയസ് അയ്യര്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് പഞ്ചാബിനെ കരയ്ക്കടിപ്പിക്കുകയായിരുന്നു. ശ്രേയസിനു പിന്തുണ നല്‍കുകയെന്ന ഉത്തരവാദിത്തം മാത്രമായിരുന്നു ആ സമയത്ത് ശശാങ്കിനു ഉണ്ടായിരുന്നത്. എന്നാല്‍ 17-ാം ഓവറിലെ നാലാം പന്തില്‍ സിംഗിളിനായി ശ്രമിച്ച ശശാങ്ക് സിങ് റണ്‍ഔട്ട് ആയി. ഹാര്‍ദിക് പാണ്ഡ്യ നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് ഡയറക്ട് ത്രോ എറിഞ്ഞാണ് ശശാങ്കിനെ പുറത്താക്കിയത്. അതിവേഗം ഓടിയെടുക്കേണ്ട റണ്‍സ് ആയിട്ടും നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്കു ഓടുമ്പോള്‍ ശശാങ്ക് സിങ് വേണ്ടത്ര ജാഗ്രത കാണിക്കാത്തതാണ് ശ്രേയസിനെ ചൊടിപ്പിച്ചത്.

റണ്‍ഔട്ട് ഒഴിവാക്കാന്‍ ശശാങ്ക് വേഗത്തില്‍ ഓടുകയോ ക്രീസിലേക്ക് ഡൈവ് ചെയ്യുകയോ ചെയ്തില്ല. നിര്‍ണായക സമയത്ത് റണ്‍ഔട്ട് ആയതിലുള്ള അതൃപ്തി മത്സരശേഷം ശ്രേയസ് ശശാങ്കിനോടു നേരിട്ടു പ്രകടിപ്പിച്ചു. ഹിന്ദിയില്‍ ശശാങ്കിനോടു ശ്രേയസ് കോപിച്ചു സംസാരിച്ചു. 'നിന്റെ മുഖം എനിക്ക് കാണണ്ട, തോന്നിയ പോലെ റണ്‍ഔട്ട് ആകുന്നോ' എന്നര്‍ത്ഥം വരുന്ന രീതിയിലാണ് ശ്രേയസ് ശശാങ്കിനോടു സംസാരിച്ചത്. മാത്രമല്ല ശശാങ്കുമായി ഹസ്തദാനത്തിനും ശ്രേയസ് മടിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :