Shreyas Iyer: ഇന്ത്യന്‍ നായകനാകാന്‍ കെല്‍പ്പുള്ളവന്‍; ഐപിഎല്ലില്‍ അപൂര്‍വ റെക്കോര്‍ഡുമായി ശ്രേയസ് അയ്യര്‍

ഐപിഎല്ലില്‍ മൂന്ന് ടീമുകളെ ഫൈനലില്‍ എത്തിച്ച നായകനായിരിക്കുകയാണ് ശ്രേയസ്

Shreyas Iyer, Shreyas Iyer India, Shreyas Iyer rare record as IPL Captain, IPl 2025
രേണുക വേണു| Last Modified തിങ്കള്‍, 2 ജൂണ്‍ 2025 (09:40 IST)
Shreyas Iyer

Shreyas Iyer: ഐപിഎല്‍ ചരിത്രത്തിലെ നായകന്‍മാരില്‍ അപൂര്‍വ റെക്കോര്‍ഡുമായി പഞ്ചാബ് കിങ്‌സ് നായകന്‍ ശ്രേയസ് അയ്യര്‍. ഈ സീസണില്‍ പഞ്ചാബ് കിങ്‌സിനെ ഫൈനലിലെത്തിച്ചതോടെയാണ് ശ്രേയസ് അയ്യര്‍ നായകനെന്ന നിലയില്‍ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ഐപിഎല്ലില്‍ മൂന്ന് ടീമുകളെ ഫൈനലില്‍ എത്തിച്ച നായകനായിരിക്കുകയാണ് ശ്രേയസ്. 2020 സീസണില്‍ ഡല്‍ഹി ക്യാപിറ്റര്‍സ്, 2024 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, 2025 ല്‍ പഞ്ചാബ് കിങ്‌സ് എന്നീ ടീമുകളെയാണ് ശ്രേയസ് അയ്യര്‍ ക്യാപ്റ്റനെന്ന നിലയില്‍ ഫൈനലില്‍ എത്തിച്ചത്. ഇതില്‍ 2024 ല്‍ കൊല്‍ക്കത്തയെ കിരീടത്തിലെത്തിച്ചു. രണ്ട് ടീമുകളെ ഐപിഎല്‍ കിരീട ജേതാക്കളാകുന്ന നായകനെന്ന നേട്ടത്തിലേക്ക് ഒരു ജയം മാത്രം അകലെയാണ് ശ്രേയസ് ഇപ്പോള്‍.

ക്വാളിഫയര്‍ 2 വില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിനു തോല്‍പ്പിച്ചാണ് പഞ്ചാബ് കിങ്‌സ് ഇത്തവണ ഫൈനല്‍ ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് കിങ്‌സ് ഒരോവറും അഞ്ച് വിക്കറ്റുകളും ശേഷിക്കെ ലക്ഷ്യം കണ്ടു. 41 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സും സഹിതം പുറത്താകാതെ 87 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ് കളിയിലെ താരം. ആദ്യമായാണ് ഐപിഎല്‍ ചരിത്രത്തില്‍ ഒരു ടീം മുംബൈയ്‌ക്കെതിരെ 200 റണ്‍സിനു മുകളില്‍ പിന്തുടര്‍ന്ന് ജയിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത് 200 കടന്ന ഒരു കളിയിലും തോറ്റിട്ടില്ല എന്ന മുംബൈയുടെ അപൂര്‍വ റെക്കോര്‍ഡിനാണ് പഞ്ചാബും ശ്രേയസ് അയ്യരും ഫുള്‍സ്റ്റോപ്പിട്ടത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :