1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Shreyas Iyer exclusion Test Team

Shreyas Iyer: 'ഞാനല്ലല്ലോ സെലക്ടര്‍'; ശ്രേയസിനെ ടീമിലെടുക്കാത്തതില്‍ ഗംഭീറിനു അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

ശ്രേയസ് ടീമില്‍ വേണമെന്ന് ഗംഭീര്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വിയോജിച്ചെന്നുമാണ് വിവരം

Shreyas Iyer exclusion Test Team
Shreyas Iyer: തലമുറ മാറ്റത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് എന്ന നിലയിലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. അതേസമയം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി തിളങ്ങാന്‍ കഴിവുള്ള ശ്രേയസ് അയ്യരെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമില്‍ നിന്ന് അകറ്റി നിര്‍ത്തിയതില്‍ ആരാധകര്‍ക്കു വിഷമമുണ്ട്. 
 
ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കരുണ്‍ നായര്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിലും രജ്യാന്തര ക്രിക്കറ്റിലും തിളങ്ങിയ ശ്രേയസ് അയ്യര്‍ പുറത്ത്. രഞ്ജി ട്രോഫി അവസാന സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 68.57 ശരാശരിയില്‍ 480 റണ്‍സ് നേടിയ താരമാണ് ശ്രേയസ്. 
 
ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനു ശ്രേയസ് അയ്യരെ ടെസ്റ്റ് ടീമിന്റെ ഭാഗമാകാത്തതില്‍ അതൃപ്തിയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ശ്രേയസ് ടീമില്‍ വേണമെന്ന് ഗംഭീര്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വിയോജിച്ചെന്നുമാണ് വിവരം. 
 
ശ്രേയസിനെ ടീമിലെടുക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഗംഭീര്‍ നല്‍കിയ മറുപടി ഇങ്ങനെ, ' ഞാന്‍ അല്ലല്ലോ സെലക്ടര്‍,'. ശ്രേയസിനെ ഒഴിവാക്കിയ സെലക്ടര്‍മാരുടെ തീരുമാനത്തില്‍ ഗംഭീറിനു അതൃപ്തിയുണ്ടെന്നാണ് ഈ വരികള്‍ അര്‍ത്ഥമാക്കുന്നത്. ഏകദിനത്തിലും ആഭ്യന്തര ക്രിക്കറ്റിലും നന്നായി കളിക്കുന്നുണ്ടെങ്കിലും ശ്രേയസിനു ഇപ്പോള്‍ ടെസ്റ്റ് ടീമില്‍ സ്ഥാനമില്ലെന്നാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ടീം പ്രഖ്യാപന വേളയില്‍ പറഞ്ഞത്. 
അടുത്ത ലേഖനം
RCB vs PBKS Qualifier 1 Predicted 11: ഹെയ്‌സല്‍വുഡ് തിരിച്ചെത്തും, ടിം ഡേവിഡ് പുറത്ത് തന്നെ, യാന്‍സന്‍ ഇല്ലാതെ പഞ്ചാബ്; സാധ്യത ഇലവന്‍