വീണ്ടും അശ്രദ്ധ; പുറത്തേക്കുള്ള പന്തിന് ബാറ്റുവച്ച് സഞ്ജു വിക്കറ്റ് തുലച്ചു

രേണുക വേണു| Last Modified ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (21:25 IST)

അശ്രദ്ധയോടെ കളിച്ച് വിക്കറ്റ് വലിച്ചെറിയുന്ന ശീലം മറക്കാതെ രാജസ്ഥാന്‍ നായകനും മലയാളി താരവുമായ സഞ്ജു സാംസണ്‍. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ വെറും നാല് റണ്‍സെടുത്ത് സഞ്ജു മടങ്ങി. അലസമായ ഷോട്ട് ആണ് സഞ്ജു കളിച്ചത്. ഷോര്‍ട്ട് വൈഡ് ഡെലിവറിക്ക് ബാറ്റ് വയ്ക്കുകയായിരുന്നു ഇത്തവണ സഞ്ജു ചെയ്തത്. ഇഷാന്‍ പോറലാണ് സഞ്ജുവിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. വൈഡ് ആകുമായിരുന്ന പന്ത് ഓഫ് സൈഡിലേക്ക് കയറി കളിക്കുകയും അത് സഞ്ജുവിന്റെ ബാറ്റിന്റെ ടോപ് എഡ്ജില്‍ തട്ടി കീപ്പറുടെ കൈയിലേക്ക് എത്തുകയുമായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :