1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Sanju samson's absence affected RR says Sandeep Sharma

സഞ്ജുവിന്റെ അഭാവം രാജസ്ഥാന്‍ റോയല്‍സിന് വലിയ തിരിച്ചടി: സന്ദീപ് ശര്‍മ

Sanju Samson, Sanju Samson Injury, Sanju Samson ribs hurt injury, Sanju Samson Rajasthan Royals, Sanju RR, IPL News, Virat Kohli, Rohit Sharma, Cricket News, IPL News, IPL Scorecard, Cricket News in Malayalam, India vs Pakistan, RCB vs MI, RCB vs CSK
ഐപിഎല്ലില്‍ തുടര്‍ച്ചയായ അഞ്ചാം തോല്‍വിക്ക് പിന്നാലെ ടീമിന്റെ മോശം പ്രകടനത്തിന് കാരണം സ്ഥിരം നായകനായ സഞ്ജു സാംസണിന്റെ അഭാവമാണെന്ന് വ്യക്തമാക്കി പേസര്‍ സന്ദീപ് ശര്‍മ. ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരായ മത്സരത്തില്‍ തോറ്റതിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ടീമിന്റെ മോശം ഫീല്‍ഡിംഗ്, സ്ഥിരതയില്ലാത്ത ബാറ്റിംഗ് എന്നിവയ്‌ക്കൊപ്പം സഞ്ജുവിന്റെ പരിക്കും ടീമിനെ തളര്‍ത്തുന്നതായി സന്ദീപ് ശര്‍മ പറഞ്ഞു. പേശിവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാജസ്ഥാനായി അവസാന 2 മത്സരങ്ങളിലും സഞ്ജു കളിച്ചിരുന്നില്ല. സഞ്ജുവിന്റെ ക്യാപ്റ്റന്‍സി മാത്രമല്ല ബാറ്റിംഗില്‍ സഞ്ജു നല്‍കുന്ന ഉറപ്പും ടീമിന് നഷ്ടമാകുന്നുവെന്നും ടീമിനൊപ്പം സ്ഥിരമായി സഞ്ജുവില്ല എന്നത് ടീമിന്റെ താളത്തെയും മനോവീര്യത്തെയും ബാധിച്ചതായും സന്ദീപ് പറയുന്നു.
 
 ഐപിഎല്‍ സീസണിന്റെ തുടക്കത്തിലെ ആദ്യ 3 മത്സരങ്ങളിലും ബാറ്ററെന്ന നിലയില്‍ മാത്രമാണ് സഞ്ജു രാജസ്ഥാനായി കളിച്ചത്. പിന്നീട് 3 മത്സരങ്ങളില്‍ ക്യാപ്റ്റനായി വന്നെങ്കില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ സൂപ്പര്‍ ഓവറിലെത്തിയ മത്സരത്തില്‍ പരിക്കേറ്റ് സഞ്ജു മടങ്ങിയിരുന്നു. ഈ മത്സരത്തിലും പിന്നീട് നടന്ന മത്സരങ്ങളിലും റിയാന്‍ പരാഗാണ് ടീമിനെ നയിച്ചത്. സീസണിലെ 9 മത്സരങ്ങളില്‍ നിന്നും 2 വിജയങ്ങള്‍ മാത്രമാണ് നിലവില്‍ രാജസ്ഥാനുള്ളത്.
 
അടുത്ത ലേഖനം
ഇനി ഐസിസി ടൂര്‍ണമെന്റുകളുടെ ഗ്രൂപ്പ് ഘട്ടത്തിലും പാകിസ്ഥാനെതിരെ കളി വേണ്ട, ഐസിസിക്ക് കത്തെഴുതി ബിസിസിഐ