Royal Challengers Bengaluru: അനായാസം പ്ലേ ഓഫിലേക്കോ? വേണം മൂന്ന് ജയം; അപ്പോഴും ഒരു പ്രശ്‌നമുണ്ട് !

ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കാന്‍ പോകുന്ന മത്സരം ആര്‍സിബിക്ക് നിര്‍ണായകമാണ്

Royal Challengers Bengaluru, RCB vs CSK in Chepauk, RCB vs CSK Match Result
RCB
രേണുക വേണു| Last Modified വ്യാഴം, 24 ഏപ്രില്‍ 2025 (15:49 IST)

Royal Challengers Bengaluru: പ്ലേ ഓഫ് ലക്ഷ്യമിട്ടുള്ള നിര്‍ണായക മത്സരങ്ങളാണ് ഐപിഎല്ലില്‍ ഓരോ ടീമുകള്‍ക്കും ഇനി വരാനിരിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ആറ് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. അതില്‍ ഉറപ്പായും വേണ്ടത് മൂന്ന് ജയം !

ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കാന്‍ പോകുന്ന മത്സരം ആര്‍സിബിക്ക് നിര്‍ണായകമാണ്. രാജസ്ഥാനെ അവരുടെ ഹോം ഗ്രൗണ്ടില്‍ വെച്ച് തോല്‍പ്പിച്ച ആര്‍സിബിക്ക് ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടില്‍ എന്താണ് സംഭവിക്കുക ? ഈ സീസണില്‍ മൂന്ന് കളികളാണ് ആര്‍സിബി ഇതുവരെ ഹോം ഗ്രൗണ്ടില്‍ കളിച്ചത്. അതില്‍ മൂന്നിലും തോറ്റു. എവേ ഗ്രൗണ്ടില്‍ കളിച്ച അഞ്ച് കളികളും ജയിക്കുകയും ചെയ്തു.

എട്ടില്‍ അഞ്ച് ജയവും മൂന്ന് തോല്‍വിയുമായി പത്ത് പോയിന്റോടെ നാലാം സ്ഥാനത്താണ് ആര്‍സിബി. രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവര്‍ക്കെതിരെയാണ് ശേഷിക്കുന്ന മത്സരങ്ങള്‍. ഇതില്‍ ഡല്‍ഹിക്കും ലഖ്‌നൗവിനും എതിരെയുള്ള മത്സരങ്ങള്‍ മാത്രമാണ് ഹോം ഗ്രൗണ്ടിനു പുറത്ത്. ബാക്കി നാലും രാശിയില്ലാത്ത ഹോം ഗ്രൗണ്ട് ആയ ചിന്നസ്വാമിയില്‍. ഇതാണ് ആര്‍സിബി ആരാധകരുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :