അഭിറാം മനോഹർ|
Last Modified തിങ്കള്‍, 17 ഏപ്രില്‍ 2023 (12:42 IST)
ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിനെ വിജയത്തിലേക്ക് നയിച്ച വിൻഡീസ് താരം ഷെമ്രോൺ ഹെറ്റ്മെയറിനെ പ്രശംസിച്ച് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. ഇതുപോലെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ ബാറ്റ് ചെയ്യാനാണ് ഹെറ്റി ഇഷ്ടപ്പെടുന്നതെന്ന് സാംസൺ പറഞ്ഞു.
എളുപ്പമുള്ള സാഹചര്യങ്ങൾ ഹെറ്റ്മയർക്ക് ഇഷ്ടമില്ല. അതിനാൽ തന്നെ അവന് ഇഷ്ടമുള്ള സാഹചര്യങ്ങൾ ഒരുക്കാൻ ഞങ്ങളും ഇഷ്ടപ്പെടുന്നു. മത്സരശേഷം സഞ്ജു സാംസൺ പറഞ്ഞു. അങ്ങനെയുള്ള സാഹചര്യങ്ങളാണ് അവന് എളുപ്പം. അത്തരം സാഹചര്യങ്ങളിൽ അനായാസകരമായി വിജയിപ്പിക്കാൻ ഹെറ്റ്മെയർക്കാകുന്നു സഞ്ജു പറഞ്ഞു. മത്സരത്തിൽ നായകൻ സഞ്ജു സാംസണ് ഔട്ടായെങ്കിലും കളിയുടെ മൊമൻ്റം കളയാതെ
ഹെറ്റ്മെയർ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാന് വിജയം നേടികൊടുത്തത്. 26 പന്തിൽ 56 റൺസടിച്ച താരമായിരുന്നു മത്സരത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയതും.