1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Sanju Samson can break into the Indian team

ബാറ്റിങ് മെച്ചപ്പെട്ടു, സ്ഥിരതയോടെ കളിക്കുന്നു, അവസരത്തിനായി വാതിലില്‍ മുട്ടി പുറത്ത് നില്‍ക്കേണ്ട, ഇങ്ങനെ കളിച്ചാല്‍ വാതില്‍ പൊളിച്ച് ഇന്ത്യന്‍ ടീമില്‍ കയറാം; സഞ്ജുവിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം

Sanju Samson
രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടി 20 ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് നടത്തുന്നതെന്ന് മുന്‍ ഇന്ത്യന്‍ താരം നിഖില്‍ ചോപ്ര. മുന്‍ ഐപിഎല്‍ സീസണുകള്‍ പോലെയല്ല സഞ്ജു കൂടുതല്‍ സ്ഥിരതയോടെ ഇപ്പോള്‍ കളിക്കുന്നുണ്ടെന്നും നിഖില്‍ ചോപ്ര പറഞ്ഞു. 
 
'സഞ്ജു സാംസണ്‍ സ്ഥിരതയോടെ കളിക്കുന്ന ആദ്യ സീസണ്‍ ആയിരിക്കും ഇത്. മുന്‍പൊക്കെ ചില മത്സരങ്ങളില്‍ നന്നായി കളിക്കുകയും ബാക്കിയുള്ള കളികളില്‍ മോശം ഷോട്ടുകള്‍ കളിച്ച് പുറത്താകുകയുമാണ് സഞ്ജു ചെയ്യാറുള്ളത്. രാജസ്ഥാന്‍ നായകനായ ശേഷം സഞ്ജുവിന്റെ ബാറ്റിങ് നല്ല രീതിയില്‍ മെച്ചപ്പെട്ടു. ഇപ്പോഴത്തെ ഫോം തുടര്‍ന്നാല്‍ ഇന്ത്യന്‍ ടീമിന്റെ വാതിലില്‍ മുട്ടി പുറത്ത് കാത്തുനില്‍ക്കേണ്ട അവസ്ഥയല്ല മറിച്ച് ആ ടീമിലേക്ക് വാതില്‍ പൊളിച്ച് കയറാന്‍ പോലും സാധിക്കും,' നിഖില്‍ ചോപ്ര പറഞ്ഞു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ആശങ്കയായി ഭുവനേശ്വര്‍ കുമാര്‍; പകരം മൂന്ന് പേസര്‍മാര്‍ പരിഗണനയില്‍, അവസരം കാത്ത് മുഹമ്മദ് സിറാജും