അനുബന്ധ വാര്‍ത്തകള്‍
- സഞ്ജുവിൽ വലിയ മാറ്റങ്ങൾ: ഇന്ത്യൻ ക്രിക്കറ്റിന് ശുഭസൂചനയെന്ന് ജഡേജ
- തകർത്തടിച്ച് സഞ്ജു, ഐപിഎല്ലിൽ 3000 റൺസ് നേട്ടം പിന്നിട്ടു, ഇരട്ടി മധുരമായി ഓറഞ്ച് ക്യാപും
- അസ്ഥിരത മാത്രമാണ് സഞ്ജുവിന്റെ പ്രശ്നം, രാജസ്ഥാനിൽ സഞ്ജുവിന്റെ സെഞ്ചുറിയോളം മനോഹരമായ മറ്റൊരു കാഴ്ച്ചയില്ല: പ്രശംസയുമായി സൂപ്പർതാരം
- അസാധ്യ ബാറ്റിങ് നിര, ചെന്നൈയെ തോൽപ്പിക്കണമെങ്കിൽ 40 ഓവറും നന്നായി കളിക്കണമെന്ന് സേവാഗ്
- സഞ്ജുവിനെ ലോകകപ്പ് സ്ക്വാഡിലേക്ക് വിളിക്കുമോ? അപ്രതീക്ഷിത പ്രഖ്യാപനം കാത്ത് ആരാധകര്‍
അവസാനിച്ചിട്ടില്ല, സഞ്ജുവിന്റെ മികവിനെ ചോദ്യം ചെയ്‌തവർക്ക് മറുപടി നൽകി രാജസ്ഥാൻ റോയൽസ്
ഐപിഎല്ലിൽ മികവ് കാണിക്കുന്നുവെങ്കിലും ഇന്ത്യൻ ടീമിൽ കിട്ടിയ അവസരങ്ങളൊന്നും തന്നെ മലയാളി താരമായ സഞ്ജു സാംസണിന് മുതലാക്കാൻ ആയിരുന്നില്ല. അവസാനം കളിച്ച ശ്രീലങ്കൻ പര്യടനത്തിലും തന്റെ അവസരം സഞ്ജു കളഞ്ഞുകുളിച്ചിരുന്നു. ഇതിനെ തുടർന്ന് ടി20 ലോകകപ്പിനുള്ള ടീമിൽ നിന്നും താരം പുറത്താവുകയും ചെയ്‌തിരുന്നു.
ഇപ്പോഴിതാ തുടരെ സ്കോർ കണ്ടെത്തികൊണ്ട് ടീമിലെ തന്റെ അസാന്നിധ്യത്തെ ചോദ്യം ചെയ്‌തിരിക്കുകയാണ് രാജസ്ഥാൻ നായകൻ.57 പന്തില്‍ 82 റണ്‍സ് അടിച്ചുകൂട്ടിയ ക്ലാസിക് ഇന്നിങ്‌സിന് പിന്നാലെ നായകന് പിന്തുണയുമായി എത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്.
സഞ്ജുവിന്റെ കാലം അവസാനിച്ചു എന്ന് സൂചിപ്പിക്കുന്ന ഒരു പത്ര തലക്കെട്ടിന് മുകളിൽ നോട്ട് എന്നെഴുതികൊണ്ടുള്ള ചിത്രമാണ് ഐപിഎൽ ഓറഞ്ച് ക്യാപ് സഞ്ജു നേടിയതിന് പിന്നാലെ രാജസ്ഥാൻ പങ്കുവെച്ചത്. ഐപിഎല്ലിലെ പതിനാലാം സീസണിൽ 10 കളികളിൽ നിന്നും 133 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. 10 കളികളിൽ നിന്ന് 430 റൺസ് നേടിയ ശിഖർ ധവാനാണ് സഞ്ജുവിന് പുറകിലുള്ളത്.