1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Warner Sunrisers Hyderabad IPL 2021

സണ്‍റൈസേഴ്‌സ് ഹൈദരബാദ് ജേഴ്‌സിയില്‍ ഇനി വാര്‍ണര്‍ കളിക്കില്ല !

David Warner
വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ ഇനി ഐപിഎല്‍ കളിക്കില്ലെന്ന് സൂചന. ഫോംഔട്ടിനെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദ് പ്ലേയിങ് ഇലവനില്‍ ഡേവിഡ് വാര്‍ണര്‍ ഉണ്ടായിരുന്നില്ല. വാര്‍ണര്‍ക്ക് പകരം കളിക്കാനിറങ്ങിയ ജേസന്‍ റോയ് മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഈ സീസണില്‍ ശേഷിക്കുന്ന മത്സരങ്ങളിലും വാര്‍ണര്‍ കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, ഈ സീസണ്‍ അവസാനിക്കുന്നതോടെ വാര്‍ണര്‍ ഐപിഎല്ലില്‍ നിന്നും വിരമിക്കുമെന്നാണ് സൂചന. 
 
'നമ്മള്‍ ഇനി അദ്ദേഹത്തെ സണ്‍റൈസേഴ്‌സ് ഹൈദരബാദ് ജേഴ്‌സിയില്‍ കാണില്ല. ഈ കളി ഇവിടെ അവസാനിക്കുകയാണ്,' മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറഞ്ഞു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സഞ്ജുവിൽ വലിയ മാറ്റങ്ങൾ: ഇന്ത്യൻ ക്രിക്കറ്റിന് ശുഭസൂചനയെന്ന് ജഡേജ