അനുബന്ധ വാര്‍ത്തകള്‍
- തോറ്റാൽ പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങും, രാജസ്ഥാന് ഇന്ന് ജയിച്ചേ തീരു
- അരികൊമ്പന്റെ ജീവിതം സിനിമയാകുന്നു, കാട്ടാനയുടെ കഥ ഇനി ബിഗ് സ്ക്രീനില്‍
- Sanju Samson: ഈ സ്വഭാവം മാറാതെ സഞ്ജു ഗുണം പിടിക്കുമെന്ന് തോന്നുന്നില്ല; ആഞ്ഞടിച്ച് ആരാധകര്‍
- Sanju Samson: ആ സമയത്ത് സഞ്ജു സെല്‍ഫിഷ് ആയി; ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമായതില്‍ രാജസ്ഥാന് നായകന് വിമര്‍ശനം (വീഡിയോ)
- Sanju Samson: ഇത്രയും മണ്ടനാണോ സഞ്ജു? മലയാളി താരത്തിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് ആരാധകര്‍; കാരണം ഇതാണ്
ഹൈദരാബാദിനെതിരെ എന്നും ഓൺ, അമ്പരപ്പിക്കും ഈ കണക്കുകൾ
ഐപിഎല്ലിൽ കഴിഞ്ഞ മത്സരങ്ങളിൽ നിറം മങ്ങിയതോടെ രാജസ്ഥാൻ നായകൻ സഞ്ജു സാംസണിൻ്റെ ബാറ്റിംഗിനെതിരെ വിമർശനം ശക്തമായിരുന്നു. തുടർച്ചയായി മോശം പ്രകടനങ്ങൾ നടത്തിയ താരം ഹൈദരാദിനെതിരെ മികച്ച പ്രകടനമാണ് നടത്തിയത്. 38 പന്തിൽ 4 ഫോറും 5 സിക്സുമായി 66 റൺസാണ് ഇന്നലെ സഞ്ജു അടിച്ചുകൂട്ടിയത്. എത്ര മോശം ഫോമിലാണെങ്കിലും ഹൈദരാബാദിനെതിരെ സഞ്ജു കളിച്ചിരിക്കും എന്നാണ് കണക്കുകൾ പറയുന്നത്.
ഹൈദരാബാദിനെതിരെ അവസാനം കളിച്ച 9 ഇന്നിങ്ങ്സിൽ ഒരിക്കൽ പോലും സഞ്ജു 20ന് താഴെയുള്ള സ്കോറിൽ പുറത്തായിട്ടില്ല. കൂടാതെ ഒരു സെഞ്ചുറിയും 4 അർധസെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു. 102*(55), 48*(32),26(25),36(26),48(33),55(27),55(32),66*(38) എന്നിങ്ങനെയാണ് ഹൈദരാബാദിനെതിരെ അവസാനം നടന്ന മത്സരങ്ങളിലെ സഞ്ജുവിൻ്റെ പ്രകടനം.