അനുബന്ധ വാര്‍ത്തകള്‍
- 'ഒന്നിനും കൊള്ളാത്തവന്‍, എത്ര അവസരങ്ങള്‍ കിട്ടിയിട്ടും കാര്യമില്ല'; റിയാന്‍ പരാഗിനെ രാജസ്ഥാന്‍ വേണ്ടെന്നുവയ്ക്കണം !
- Joe Root: ഒരു ലോകോത്തര ബാറ്ററെയാണ് ഡഗ് ഔട്ടില്‍ ഇരുത്തിയിരിക്കുന്നതെന്ന് ഓര്മ വേണം; സഞ്ജുവും സംഗക്കാരയും തോല്‍വി ചോദിച്ചു വാങ്ങുകയാണെന്ന് ആരാധകര്‍
- Sanju Samson: ഇത്രയും മണ്ടനാണോ സഞ്ജു? മലയാളി താരത്തിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് ആരാധകര്‍; കാരണം ഇതാണ്
- Royal Challengers Bangalore: ഒറ്റ ജയം മതി, ആര്‍സിബിക്ക് രണ്ടാം സ്ഥാനത്തെത്താം !
- Rajasthan Royals: രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി ! വീണ്ടും പടിക്കല്‍ കലമുടച്ച് സഞ്ജുവും കൂട്ടരും
Sanju Samson: ആ സമയത്ത് സഞ്ജു സെല്‍ഫിഷ് ആയി; ജയ്‌സ്വാളിന്റെ വിക്കറ്റ് നഷ്ടമായതില്‍ രാജസ്ഥാന്‍ നായകന് വിമര്‍ശനം (വീഡിയോ)
റാഷിദ് ഖാന്‍ എറിഞ്ഞ ആറാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം
Sanju Samson: സഞ്ജു സാംസണ്‍ ഒരു നിമിഷത്തേക്ക് സെല്‍ഫിഷ് ആയി ചിന്തിച്ചതാണ് യശ്വസി ജയ്‌സ്വാളിന്റെ വിക്കറ്റ് നഷ്ടമാകാന്‍ കാരണമെന്ന് ആരാധകര്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ജയ്‌സ്വാളിന്റെ വിക്കറ്റ് നിര്‍ണായകമായി. ജയ്‌സ്വാളും സഞ്ജുവും ചേര്‍ന്ന് രാജസ്ഥാന്റെ സ്‌കോര്‍ ബോര്‍ഡ് മികച്ച രീതിയില്‍ ചലിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ആ വിക്കറ്റ് നഷ്ടമാകുന്നത്.
സിംഗിളിനായി ശ്രമിക്കുന്നതിനിടെ ഓപ്പണര്‍ യശ്വസി ജയ്സ്വാളാണ് റണ്‍ഔട്ടായത്. റാഷിദ് ഖാന്‍ എറിഞ്ഞ ആറാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം. സ്ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന സഞ്ജു തേര്‍ഡ് മാനിലേക്ക് കളിച്ച ഷോട്ട് അഭിനവ് മനോഹര്‍ മനോഹരമായ ഡൈവിങ്ങിലൂടെ തടുത്തിടുകയായിരുന്നു. സിംഗിള്‍ ലഭിക്കുമെന്ന് ആദ്യം കരുതിയ സഞ്ജു നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന ജയ്സ്വാളിനോട് ഓടാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പന്ത് ഫീല്‍ഡറുടെ കൈകളില്‍ ആണെന്ന് മനസ്സിലാക്കിയ സഞ്ജു പിന്നീട് സിംഗിള്‍ നിഷേധിക്കുകയായിരുന്നു. ഈ സമയം കൊണ്ട് ജയ്സ്വാള്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് ഓടി സ്ട്രൈക്കര്‍ എന്‍ഡിലേക്ക് എത്താറായി. പന്ത് കയ്യില്‍ കിട്ടിയ റാഷിദ് ഖാന്‍ ഉടനെ സ്റ്റംപ് ചെയ്തു. സഞ്ജു തിരിച്ച് ക്രീസില്‍ കയറിയതിനാല്‍ ജയ്സ്വാളിന് വിക്കറ്റ് നഷ്ടമാകുകയായിരുന്നു.
— IPLT20 Fan (@FanIplt20) May 5, 2023ഈ സീസണില്‍ രാജസ്ഥാന്റെ തീപ്പൊരി ബാറ്ററാണ് ജയ്സ്വാള്‍. പവര്‍പ്ലേയില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനും അതിവേഗം റണ്‍സ് ഉയര്‍ത്താനും ജയ്സ്വാളിന് സാധിക്കുന്നുണ്ട്. സഞ്ജുവിന്റെ പിഴവില്‍ ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമായത് രാജസ്ഥാന്‍ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.