കളിയുടെ ഗതി തിരിച്ച 14-ാം ഓവര്‍; അശ്വിനെ 'തല്ലി ചതച്ച്' ദിനേശ് കാര്‍ത്തിക്

രേണുക വേണു| Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (08:44 IST)

രാജസ്ഥാന്‍ റോയല്‍സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തില്‍ കളിയുടെ ഗതി തിരിച്ചത് രവിചന്ദ്രന്‍ അശ്വിന്റെ അവസാന ഓവറാണ്. രാജസ്ഥാന്‍ റോയല്‍സ് താരമായ അശ്വിന്‍ അതുവരെ നന്നായി പന്തെറിഞ്ഞതാണ്. മൂന്ന് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നില്‍ക്കുന്ന സമയത്താണ് നാലാം ഓവര്‍ എറിയാന്‍ അശ്വിന്‍ എത്തുന്നത്. മത്സരത്തിന്റെ 14-ാം ഓവറായിരുന്നു അത്. 13 ഓവര്‍ പിന്നിട്ടപ്പോള്‍ ബാംഗ്ലൂര്‍ 88-5 എന്ന നിലയില്‍ പരുങ്ങുകയായിരുന്നു. എന്നാല്‍ 14-ാം ഓവറില്‍ കളി ബാംഗ്ലൂരിന്റെ വരുതിയിലേക്ക് കൊണ്ടുവന്നു. തകര്‍ത്തടിച്ചത് സാക്ഷാല്‍ ദിനേശ് കാര്‍ത്തിക്.

അശ്വിന്‍ എറിഞ്ഞ 14-ാം ഓവറില്‍ ആര്‍സിബി അടിച്ചെടുത്തത് 21 റണ്‍സ് ! മൂന്ന് ഫോറും ഒരു സിക്‌സുമാണ് ഈ ഓവറില്‍ ദിനേശ് കാര്‍ത്തിക് അടിച്ചുകൂട്ടിയത്. അശ്വിന് പന്ത് കൊടുത്ത രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ തലയില്‍ കൈവച്ചു. കൃത്യമായി ഗ്യാപ്പുകള്‍ തിരഞ്ഞെടുത്ത് ബൗണ്ടറി കണ്ടെത്തുന്നതില്‍ ദിനേശ് കാര്‍ത്തിക് വിജയിച്ച കാഴ്ചയാണ് 14-ാം ഓവറില്‍ കണ്ടത്. ഈ ഓവര്‍ കഴിഞ്ഞതോടെ ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 36 പന്തില്‍ 61 റണ്‍സ് ! അശ്വിന്റെ ഓവറില്‍ മൊമന്റം കണ്ടെത്തിയ കാര്‍ത്തിക്കിന് പിന്നെ കാര്യങ്ങള്‍ എളുപ്പമായി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :