നടി വിമലാ രാമനും നടൻ വിനയ് റായും ഉടൻ വിവാഹിതരാകും

അഭിറാം മനോഹർ| Last Modified ചൊവ്വ, 5 ഏപ്രില്‍ 2022 (18:59 IST)
നടി വിമലാ രാമനും നടൻ വിനയ് റായും വിവാഹിതരാകുന്നു. ഇരുവരും വർഷങ്ങളായി പ്രണയത്തിലാണ്. വിവാഹം അടുത്ത് തന്നെയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

പൊയ് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ സുരേഷ് ഗോപി ചിത്രം ടൈമിലൂടെയാണ് മലയാളത്തിൽ സജീവമാകുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്,തമിഴ് ഭാഷകളിലും വിമല തിളങ്ങി. പ്രണയകാലം,നസ്രാണീ,കൽക്കത്താ ന്യൂസ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

ഉന്നാലെ ഉന്നാലെ എന്ന ചിത്രത്തിലൂടെ തമിഴിൽ തുടക്കം കുറിച്ച വിനയ് റായ് ജയം കൊണ്ടേൻ, എൻട്രെൻട്രും പുന്നകൈ തുടങ്ങിയ ചിത്രങ്ങളിൽ നായകനായി.
തുടർന്ന് വില്ലൻ വേഷങ്ങളിലേക്ക് ചുവട് മാറിയ വിനയ് തുപ്പറിവാളൻ, ഡോക്‌ടർ എന്നീ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. സൂര്യയുടെ എതിർക്കും തുനിന്തവനാണ് വിനയ് അഭിനയിച്ച് ഏറ്റവും ഒടുവിൽ റിലീസ് ചെയ്‌ത ചിത്രം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :