കുട്ടിക്രിക്കറ്റിലെ നാഴികകല്ലിനരികെ സഞ്ജു സാംസൺ

അഭിറാം മനോഹർ| Last Modified ചൊവ്വ, 5 ഏപ്രില്‍ 2022 (18:54 IST)
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ്-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിൽ കരിയറിലെ സുപ്രധാനമായ നാഴികകല്ല് പിന്നിടാനൊരുങ്ങി മലയാളി താരം സഞ്ജു സാംസൺ. ടി20 ക്രിക്കറ്റിൽ 5000 റൺസ് എന്ന നാഴികകല്ല് പിന്നിടാൻ 81 റൺസ് മാത്രമാണ് സഞ്ജുവിന് ആവശ്യമു‌‌ള്ളത്. ടി20 കരിയറിലെ 3153 റൺസും സഞ്ജു നേടിയത് ഐപിഎല്ലിൽ നിന്ന് മാത്രമാണ്.

വൈകീട്ട് ഏഴരയ്ക്ക് മുംബൈയിലാണ് രാജസ്ഥാൻ റോയൽസ്-ആർസിബി പോരാട്ടം.ബട്ട്‌ലറും സഞ്ജുവും ഹെ‌റ്റ്‌മെയറും ദേവ്‌ദത്ത് പടിക്കലും അടങ്ങുന്ന നിര ഇത്തവണ കരുത്തരാണ്. ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്‌ണ, നവദീപ് സെയ്‌നി, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ എന്നിവരുൾപ്പെട്ട രാജസ്ഥാന്‍ ബൗളിംഗ് നിരയും സന്തുലിതമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം പഞ്ചാബിനോട് തോറ്റ് തുടങ്ങിയ ബാംഗ്ലൂ‍ർ, കൊൽക്കത്തയെ മറികടന്ന് വിജയവഴിയിലെത്തി. നായകൻ ഫാഫ് ഡുപ്ലെസി, വിരാട് കോലി, ദിനേശ് കാർത്തിക് എന്നിവരിലാണ് റൺസ് പ്രതീക്ഷ. വാനിന്ദു ഹസരംഗയുടെ ഓൾറൗണ്ട് മികവും ഡെത്ത് ഓവറുകളിൽ ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവരുടെ സാന്നിധ്യവും ബാംഗ്ലൂരിനെ അപകടകാരികളാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :