ആർസിബിയ്ക്ക് വെല്ലുവിളി ഉയർ‌ത്തുക ഇന്ത്യൻ സ്പിൻ ജോഡി, മഞ്ഞുമലയിലും അപകടം വിതയ്ക്കാൻ കഴിയുന്നവർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 5 ഏപ്രില്‍ 2022 (17:46 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാറ്റ് കൊണ്ടും ബോളു കൊണ്ടും ഏറ്റവും സന്തുലിതമായ ടീമാണ് രാജസ്ഥാൻ റോയൽസിന്റേത്. ഇത്തവണ കിരീടസാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളുടെ പട്ടികയിലും റോയൽസ് മുന്നിലാണ്. ഇപ്പോഴിതാ രാജസ്ഥാൻ റോയൽസിന്റെ തുറുപ്പുചീട്ടുകളായ രവിചന്ദ്രൻ അശ്വിനെയും യുസ്‌വേന്ദ്ര ചഹലിനെയും പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകനും ക്രിക്കറ്റ് നിരീക്ഷകനുമായ രവി ശാസ്ത്രി.

ഇന്ന് ആർസിബിക്കെതിരെ നടക്കുന്ന മത്സരത്തിൽ ഇരുവരുടെയും പ്രകടനം നിർണായകമാകുമെന്നാണ് ശാസ്‌ത്രി അഭിപ്രായപ്പെടുന്നത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തുന്നതിൽ മാത്രമല്ല റൺസ് വഴങ്ങാതെ ബോൾ ചെയ്യുന്നതിലും ഇരുവർക്കും വൈദഗ്ധ്യമുണ്ടെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു. വാങ്കഡെ സ്റ്റേഡിയത്തിലെ മഞ്ഞുവീഴ്ചയിലും അശ്വിൻ– ചെഹൽ സഖ്യത്തിനു മികവ് നിലനിർത്താനാകും. മഞ്ഞുവീഴ്ചയിൽ ഗ്രിപ് കിട്ടാൻ സ്പിന്നറുമാർക്ക് ബുദ്ധിമുട്ടാണെങ്കിലും ഇരുവർക്കും അത് സാധിക്കുമെന്നാണ് ശാസ്‌ത്രി അഭിപ്രായപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :