രേണുക വേണു|
Last Modified ബുധന്‍, 4 ജൂണ്‍ 2025 (17:58 IST)
Royal Challengers Bengaluru
Royal Challengers Bengaluru: ക്രിക്കറ്റ് ചരിത്രത്തിലെ വ്യൂവര്‍ഷിപ്പ് റെക്കോര്‍ഡുകള്‍ ഭേദിച്ച് ഐപിഎല്‍ 2025 ഫൈനല്‍. അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ച് നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു - പഞ്ചാബ് കിങ്‌സ് മത്സരം ഇന്ത്യ - പാക്കിസ്ഥാന്‍ മത്സരത്തിന്റെ വ്യൂവര്‍ഷിപ്പ് ഭേദിച്ചതായാണ് കണക്കുകള്‍.
ജിയോ ഹോട്ട്സ്റ്റാറാണ് ഐപിഎല്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്തത്. മത്സരത്തിന്റെ തുടക്കത്തില്‍ 4.3 കോടിയായിരുന്ന വ്യൂവര്‍ഷിപ്പ് വിരാട് കോലിയുടെ വിക്കറ്റിന്റെ സമയത്ത് 26.5 കോടിയില്‍ എത്തി. ജിതേഷ് ശര്‍മയുടെ ബാറ്റിങ് സമയത്ത് അത് 30 കോടിയായി ഉയര്‍ന്നു. ആര്‍സിബിയുടെ ഇന്നിങ്‌സ് പൂര്‍ത്തിയാകുമ്പോള്‍ 35 കോടി വ്യൂവര്‍ഷിപ്പാണ് ഹോട്ട്സ്റ്റാറില്‍ രേഖപ്പെടുത്തിയത്.
പഞ്ചാബിന്റെ ഇന്നിങ്‌സ് പകുതിയായപ്പോള്‍ വ്യൂവര്‍ഷിപ്പ് 50 കോടി കടന്നു. ആര്‍സിബിയുടെ സാധ്യതകള്‍ വര്‍ധിച്ചതോടെ വ്യൂവര്‍ഷിപ്പ് 63 കോടിയിലേക്ക് എത്തി. 67.8 കോടിയാണ് ഏറ്റവും ഉയര്‍ന്ന വ്യൂവര്‍ഷിപ്പ്. ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യ - പാക്കിസ്ഥാന്‍ മത്സരത്തെയാണ് വ്യൂവര്‍ഷിപ്പില്‍ ബെംഗളൂരു - പഞ്ചാബ് മത്സരം മറികടന്നത്.