Royal Challengers Bengaluru vs Punjab Kings: കോലി കരുത്തിനൊപ്പം ഡികെയുടെ ഫിനിഷിങ് പഞ്ച്; ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കി ആര്‍സിബി
ഒരു വശത്ത് കോലി ശ്രദ്ധയോടെ ബാറ്റ് വീശിയെങ്കിലും മറുവശത്ത് ആര്‍സിബിയുടെ പ്രധാന വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീണു
Royal Challengers Bengaluru
ഒരു വശത്ത് കോലി ശ്രദ്ധയോടെ ബാറ്റ് വീശിയെങ്കിലും മറുവശത്ത് ആര്‍സിബിയുടെ പ്രധാന വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീണു. കോലി കൂടി പുറത്തായതോടെ പഞ്ചാബ് വിജയ സാധ്യത മുന്നില്‍ കണ്ടതാണ്. എന്നാല്‍ ദിനേശ് കാര്‍ത്തിക് (10 പന്തില്‍ പുറത്താകാതെ 28), മഹിപാല്‍ ലോംറര്‍ (എട്ട് പന്തില്‍ പുറത്താകാതെ 17) എന്നിവരുടെ വെടിക്കെട്ട് ഫിനിഷിങ് ആര്‍സിബിക്ക് ജയം സമ്മാനിച്ചു. 280 സ്‌ട്രെക്ക് റേറ്റില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുമാണ് കാര്‍ത്തിക്കിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. വിരാട് കോലി 49 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും സഹിതം 77 റണ്‍സ് നേടിയാണ് പുറത്തായത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനു വേണ്ടി നായകന്‍ ശിഖര്‍ ധവാന്‍ 37 പന്തില്‍ നിന്ന് 45 റണ്‍സുമായി ടോപ് സ്‌കോററായി. ജിതേഷ് ശര്‍മ 20 പന്തില്‍ നിന്ന് 27 റണ്‍സും പ്രഭ്‌സിമ്രാന്‍ സിങ് 17 പന്തില്‍ നിന്ന് 25 റണ്‍സും നേടി. നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജാണ് ബെംഗളൂരുവിന് വേണ്ടി മികച്ച രീതിയില്‍ പന്തെറിഞ്ഞത്. യാഷ് ദയാല്‍ നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റും ഗ്ലെന്‍ മാക്‌സ്വെല്‍ മൂന്ന് ഓവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി.