അനുബന്ധ വാര്‍ത്തകള്‍
- കോലിയോ ഗില്ലോ ഇല്ല, ഐപിഎൽ 2023ലെ മികച്ച അഞ്ച് ബാറ്റർമാരെ തെരെഞ്ഞെടുത്ത് സെവാഗ്
- സാക്ഷാൽ മലിംഗയെ തല്ലിതകർത്ത് അവതരിച്ച 23കാരൻ കോലിയെ പോലെ മറ്റൊരു 23കാരൻ: ശുഭ്മാൻ ഗില്ലിനെ പുകഴ്ത്തി പൃഥ്വിരാജ്
- എന്തുകൊണ്ട് ടിം ഡേവിഡിന് മുമ്പെ വിഷ്ണു വിനോദ്, മറുപടി നൽകി രോഹിത്
- Rohit Sharma: പ്ലേ ഓഫ് കണ്ടാല്‍ മുട്ടിടിക്കും, രോഹിത് മുംബൈയ്ക്ക് ബാധ്യത
- Gill: പാജി, ചെക്കന് സാറയെ കെട്ടിച്ചുകൊടുക്കരുത്: ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ
IPL Final 2023: കലാശപോരാട്ടം ഇന്ന്, റുതുരാജിനെ കാത്ത് വമ്പൻ റെക്കോർഡ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന കലാശപോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിഗ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിക്കാനായാല്‍ ഏറ്റവും കൂടുതല്‍ ഐപിഎല്‍ കിരീടമെന്ന മുംബൈയുടെ റെക്കോര്‍ഡിന് ഒപ്പമെത്താന്‍ ചെന്നൈയ്ക്ക് സാധിക്കും. അതേസമയം ഒരു അപൂര്‍വ്വ റെക്കോര്‍ഡാണ് ഇന്ന് വിജയിച്ചാല്‍ ചെന്നൈ ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്വാദിനെ കാത്തിരിക്കുന്നത്.
ഫൈനലില്‍ 36 റണ്‍സോ അതിലധികം റണ്‍സ് നേടുകയും ഒപ്പം ചെന്നൈ കിരീടം സ്വന്തമാക്കുകയും ചെയ്താല്‍ ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിക്കായി കപ്പ് നേടിയ 2 സീസണുകളില്‍ 600 ലേറെ റണ്‍സ് അടിച്ചുകൂട്ടിയ ആദ്യ താരമെന്ന നേട്ടം റുതുരാജിന് സ്വന്തമാകും. 2021ല്‍ ചെന്നൈ ഐപിഎല്‍ കിരീടം സ്വന്തമാക്കിയ സീസണില്‍ 635 റണ്‍സ് റുതുരാജ് നേടിയിരുന്നു. ഈ സീസണില്‍ 564 റണ്‍സാണ് റുതുരാജ് നേടിയിട്ടുള്ളത്.