അനുബന്ധ വാര്‍ത്തകള്‍
- ഈ ടീമിന് നല്ല കളിക്കാരില്ല, ഒരു പ്ലാനുമില്ല, കപ്പ് കിട്ടത്തുമില്ല: ആര്‍സിബി മാനേജ്മെന്റിനെതിരെ ആരാധകര്‍
- ക്ലാസനും ഹെഡും തകർത്താടുമ്പോൾ അപ്പുറത്ത് ഒരുത്തനുള്ളത് ഓർത്തുകാണില്ല, 38 വയസിലും ഡി കെ വിളയാട്ടം
- Maxwelll: തോറ്റ് തളർന്നതോ ? ശാരീരികമായും മാനസികമായും ക്ഷീണിച്ചു, കളിയിൽ നിന്ന് ഇടവേളയെടുത്ത് മാക്സ്വെൽ
- എന്നാലും ഇങ്ങനെ ചതി ചെയ്യണോ, ടോസിൽ മുംബൈ ചെയ്ത ചതി കമ്മിൻസിനോട് തുറന്ന് പറഞ്ഞ് ഡുപ്ലെസിസ്
- Sixer Sharma: രോഹിത് ശർമയല്ല, സിക്സർ ശർമ: ടി20യിൽ 500 സിക്സുകൾ തികച്ച് ഹിറ്റ്മാൻ
10 വർഷമായി കൂടെ, സഞ്ജുവിന് ആദരമായി വീഡിയോ പുറത്തുവിട്ട് രാജസ്ഥാൻ
രാജസ്ഥാന് റോയല്‍സ് നായകനായ മലയാളി താരം സഞ്ജു സാംസണിന് ആദരവുമായി രാജസ്ഥാന് റോയല്‍സ്. സഞ്ജുവിനെ പറ്റി സഹതാരങ്ങളും രാജസ്ഥാന് റോയല്‍സ് സപ്പോര്‍ട്ടിംഗ് സ്റ്റാഫും സംസാരിക്കുന്ന വീഡിയോയാണ് രാജസ്ഥാന് റോയല്‍സ് പങ്കുവെച്ചത്. സഞ്ജു ഐപിഎല്ലില്‍ രാജസ്ഥാനൊപ്പം 10 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് വീഡിയോയുമായി ഫ്രാഞ്ചൈസി രംഗത്ത് വന്നത്.
“He is a captain whom I want to win games for. Thats the best captain”
— Rajasthan Royals (@rajasthanroyals) April 16, 2024
This ones for you, Sanju Samson. pic.twitter.com/T1EB1yoHXj
വീഡിയോയില്‍ റിയാന്‍ പരാഗ്,യൂസ്വേന്ദ്ര ചഹല്‍,കുമാര്‍ സംഗക്കാര തുടങ്ങിവര്‍ സംസാരിക്കുന്നുണ്ട്. അടുത്തിടെ ഐപിഎല്ലില്‍ 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ സഞ്ജു രാജസ്ഥാന് നായകനായി 50 മത്സരങ്ങള്‍ തികച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാജസ്ഥാന് വീഡിയോ പങ്കുവെച്ചത്. അതേസമയം ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് സഞ്ജുവിന്റെ നായകത്വത്തിന് കീഴില്‍ രാജസ്ഥാന് കാഴ്ചവെയ്ക്കുന്നത്. നിലവില്‍ കളിച്ച് ആറ് മത്സരങ്ങളില്‍ അഞ്ചിലും രാജസ്ഥാന് വിജയിച്ചിരുന്നു.