Maxwelll: തോറ്റ് തളർന്നതോ ? ശാരീരികമായും മാനസികമായും ക്ഷീണിച്ചു, കളിയിൽ നിന്ന് ഇടവേളയെടുത്ത് മാക്സ്വെൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 16 ഏപ്രില്‍ 2024 (14:18 IST)
ഐപിഎല്ലില്‍ തുടര്‍ത്തോല്‍വികളില്‍ വലയുന്ന ആര്‍സിബിക്ക് തിരിച്ചടിയായി ഓസീസ് സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറി. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മത്സരത്തില്‍ 500ലേറെ റണ്‍സാണ് പിറന്നത്. വമ്പനടിക്കാരെല്ലാം തകര്‍ത്തടിച്ച മത്സരത്തില്‍ ശ്രദ്ധേയമായ അഭാവം ഓസീസ് സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്ലിന്റേതായിരുന്നു. ഹൈദരാബാദിനെതിരെ പ്ലേയിങ് ഇലവനില്‍ മാക്‌സ്വെല്‍ ഇല്ലാത്തത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു.

ഐപിഎല്‍ 2024ല്‍ ദയനീയമായ പ്രകടനമാണ് മാക്‌സ്വെല്‍ ഇതുവരെ പുറത്തെടുത്തത്. എന്നാല്‍ ടീം മാനേജ്‌മെന്റല്ല മാക്‌സ്വെല്ലിനെ പുറത്താക്കിയത്. ടീമില്‍ നിന്നും താന്‍ സ്വയം മാറിനില്‍ക്കുകയാണെന്ന് മാക്‌സ്വെല്‍ വ്യക്തമാക്കി. സീസണിലെ മോശം ഫോമിനെ തുടര്‍ന്നാണ് താരത്തിന്റെ തീരുമാനം. ശാരീരികമായും മാനസികമായും താന്‍ ഏറെ ക്ഷീണിതനാണെന്ന് മാക്‌സ്വെല്‍ പറഞ്ഞു. ഞാന്‍ കഴിഞ്ഞ മത്സരത്തിന് ശേഷം ഫാഫ്, പരിശീലകര്‍ എന്നിവരെ നേരിട്ടുകണ്ടിരുന്നു. ഹൈദരാബാദിനെതിരെ പകരം താരത്തെ കളിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. നേരത്തെ ഇത്തരം അവസ്ഥകളെ മറികടക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത് കൂടുതല്‍ പ്രയാസകരമാണ്.

ശാരീരികമായും മാനസികമായും ഞാന്‍ തളര്‍ന്നു. ഒരു ഇടവേള ആവശ്യമാണ് അതിനാലാണ് മാറിനില്‍ക്കുന്നത്. ഫോമിലേക്ക് തിരികെയെത്താനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സീസണുകളില്‍ മികവ് പുലര്‍ത്താന്‍ സാധിച്ച സ്ഥാനത്ത് തന്നെയാണ് ഞാന്‍ കളിക്കുന്നത്. എന്നാല്‍ ടീമിനായി മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നില്ല. എനിക്ക് പകരം മറ്റൊരാള്‍ക്ക് അവസരം നല്‍കണമെന്ന് അതിനാല്‍ ആവശ്യപ്പെടുകയായിരുന്നു. മാക്‌സ്വെല്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :