Rajasthan Royals: രാജസ്ഥാന്‍ റോയല്‍സ് പരിശീലക സ്ഥാനത്തേക്ക് കുമാര്‍ സംഗക്കാര തിരിച്ചെത്തി

നിലവില്‍ രാജസ്ഥാന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് പദവിയും സംഗക്കാരയാണ് വഹിക്കുന്നത്

രേണുക വേണു| Last Modified ചൊവ്വ, 18 നവം‌ബര്‍ 2025 (09:39 IST)

Rajasthan Royals: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് പരിശീലകസ്ഥാനത്തേക്ക് തിരിച്ചെത്തി കുമാര്‍ സംഗക്കാര. 2026 സീസണിനു മുന്നോടിയായാണ് രാജസ്ഥാന്‍ ഫ്രാഞ്ചൈസി സ്റ്റാഫ് ടീമില്‍ മാറ്റം വരുത്തിയിരിക്കുന്നത്. രാഹുല്‍ ദ്രാവിഡിനു പകരക്കാരനായാണ് സംഗക്കാരയുടെ വരവ്.

നിലവില്‍ രാജസ്ഥാന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് പദവിയും സംഗക്കാരയാണ് വഹിക്കുന്നത്. അതിനൊപ്പമാണ് മുഖ്യ പരിശീലക സ്ഥാനം ലഭിച്ചിരിക്കുന്നത്. 2021 മുതല്‍ 2024 വരെ സംഗക്കാര രാജസ്ഥാന്‍ പരിശീലകസ്ഥാനത്തുണ്ടായിരുന്നു. സംഗക്കാരയുടെ കീഴില്‍ 2022 ല്‍ ഫൈനലും 2024 ല്‍ പ്ലേ ഓഫും രാജസ്ഥാന്‍ കളിച്ചിട്ടുണ്ട്.

2025 ലാണ് പരിശീലകസ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ് എത്തുന്നത്. എന്നാല്‍ ഈ സീസണില്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു രാജസ്ഥാന്‍.

പ്രധാന അസിസ്റ്റന്റ് കോച്ചായി വിക്രം റാത്തോറിനെ നിയോഗിച്ചു. ഷെയ്ന്‍ ബോണ്ട് ബൗളിങ് പരിശീലകനായി തുടരും. ട്രെവര്‍ പെന്നി അസിസ്റ്റന്റ് കോച്ച്, സിദ്ധ് ലഹിരി പെര്‍ഫോമന്‍സ് കോച്ച്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :