1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Jadeja against KL Rahul

കെ.എല്‍.രാഹുല്‍ ഒരു നല്ല നായകനല്ല; പഞ്ചാബിന്റെ തോല്‍വിയില്‍ ക്യാപ്റ്റനെ പഴിച്ച് അജയ് ജഡേജ

KL Rahul
കെ.എല്‍.രാഹുല്‍ ഒരു നല്ല ക്യാപ്റ്റനല്ലെന്ന് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെയാണ് രാഹുല്‍ നയിക്കുന്നത്. ടീമിന്റെ മോശം പ്രകടനത്തിനു കാരണം രാഹുലിന്റെ നേതൃശേഷി കുറവാണെന്ന് ജഡേജ ചൂണ്ടിക്കാട്ടി.
 
'കഴിഞ്ഞ രണ്ട് വര്‍ഷമായി രാഹുല്‍ പഞ്ചാബിനെ നയിക്കുന്നു. അദ്ദേഹമൊരു ക്യാപ്റ്റനാണെന്ന് പോലും എനിക്ക് തോന്നുന്നില്ല. രാഹുലിന് നേതൃശേഷി കുറവുണ്ട്. പഞ്ചാബ് ടീം നല്ല മുന്നേറ്റമോ മോശം പ്രകടനമോ നടത്തിയാലും നമ്മള്‍ രാഹുലിനെ നോക്കുന്നില്ല. ടീമില്‍ വരുത്തുന്ന മാറ്റങ്ങളെല്ലാം രാഹുല്‍ നടത്തിയതാണെന്നാണോ? ഒരു നല്ല നായകനെ രാഹുലില്‍ കാണുന്നില്ല. രാഹുല്‍ വളരെ മൃദുഭാഷിണിയാണ്. എല്ലാ സാഹചര്യങ്ങളോടും അഡ്‌ജെസ്റ്റ് ചെയ്യുന്നു. ഒരു നായകന്‍ അങ്ങനെയായിരിക്കരുത്. നല്ല നായകന് ആജ്ഞാശക്തി വേണം,' ജഡേജ പറഞ്ഞു.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
റിഷഭ് പന്തിന് ഏറ്റവും ഇഷ്ടം ധോണിയെയല്ല ! അത് മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍